ദുബൈയില്‍ നിര്‍ദേശിച്ച സ്ഥലങ്ങളില്‍ മാത്രം ഇ-സ്‌കൂടര്‍ പാര്‍ക് ചെയ്യണമെന്ന് ആര്‍ടിഎ; പാലിക്കാത്തവര്‍ക്ക് 200 ദിര്‍ഹം പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്
Apr 12, 2022, 08:40 IST
ദുബൈ: (www.kvartha.com 12.04.2022) നിര്‍ദേശിച്ച സ്ഥലങ്ങളില്‍ മാത്രം ഇ-സ്‌കൂടര്‍ പാര്‍ക് ചെയ്യണമെന്ന് ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (ആര്‍ടിഎ). ഇ-സ്‌കൂടര്‍ അനധികൃതമായി പാര്‍ക് ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്താല്‍ 200 ദിര്‍ഹം പിഴ ഈടാക്കുമെന്ന് ദുബൈ ആര്‍ടിഎ മുന്നറിയിപ്പ് നല്‍കി. ഇ-സ്‌കൂടറുകള്‍ പാര്‍ക് ചെയ്യാന്‍ കൃത്യമായ പ്രദേശങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ട്. അവിടെ മാത്രമെ പാര്‍ക് ചെയ്യാന്‍ പാടുള്ളൂവെന്നും അധികൃതര്‍ പറഞ്ഞു.
'നിയുക്ത ട്രാകുകളിലും അനുവദനീയമായ സ്ഥലങ്ങളിലും പങ്കിട്ട ഇലക്ട്രിക് സ്‌കൂടറുകള്‍ക്ക് പാര്‍കിംഗ് സ്ഥലങ്ങള്‍ ആര്‍ടിഎ ഒരുക്കിയിട്ടുണ്ട്. അവ പ്രധാനമായും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുഗതാഗത സ്റ്റേഷനുകള്‍ക്ക് ചുറ്റുമുണ്ട്. ആദ്യ, അവസാന മൈല്‍ യാത്രകളില്‍ ഇലക്ട്രിക് സ്‌കൂടറുകള്‍ ഉപയോഗിക്കാന്‍ താമസക്കാരെയും സന്ദര്‍ശകരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം'- ആര്‍ടിഎ ഞായറാഴ്ചത്തെ പത്രക്കുറിപ്പില്‍ പറഞ്ഞു.
അതിനിടെ, ഇ-സ്‌കൂടര്‍ ലൈസന്‍സിനായി അപേക്ഷ സമര്‍പിക്കാന്‍ നിരവധി പേരാണ് തയാറെടുക്കുന്നത്. ഈ മാസാവസാനം മുതല്‍ ആര്‍ ടി എയുടെ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ ടെസ്റ്റും പരിശീലനവും പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലൈസന്‍സ് നല്‍കും.
ദുബൈയിലെ തെരഞ്ഞെടുത്ത സൈകിള്‍ ട്രാകിലൂടെ ഇ-സ്‌കൂടര്‍ ഓടിക്കാന്‍ കഴിഞ്ഞ ദിവസം അധികൃതര്‍ അനുമതി നല്‍കിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.