Dubai Destination | ട്രിപ് അഡ്വൈസറിന്റെ 2024-ലെ ഏറ്റവും ജനപ്രിയ സഞ്ചാരകേന്ദ്രമായി ദുബൈ; നേട്ടം തുടർച്ചയായ മൂന്നാം വർഷം; ലണ്ടനും ന്യൂയോർക്കും പാരീസുമൊക്കെ പിന്നിൽ നിൽക്കും

 


ദുബൈ: (KVARTHA) പ്രമുഖ യാത്രാ പ്ലാറ്റ് ഫോമായ ട്രിപ് അഡ്വൈസറിന്റെ 2024-ലെ ഏറ്റവും ജനപ്രിയ സഞ്ചാരകേന്ദ്രമായി ദുബൈ തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ മൂന്നാം വർഷമാണ് ഈ നേട്ടം. ഇതോടെ തുടർച്ചയായി മൂന്ന് വർഷം ഈ അംഗീകാരം നേടുന്ന ആദ്യ നഗരമായി ദുബൈ മാറി. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തന്റെ എക്‌സ് അക്കൗണ്ടിലൂടെ ഈ സന്തോഷം പങ്കിട്ടു.
  
Dubai Destination | ട്രിപ് അഡ്വൈസറിന്റെ 2024-ലെ ഏറ്റവും ജനപ്രിയ സഞ്ചാരകേന്ദ്രമായി ദുബൈ; നേട്ടം തുടർച്ചയായ മൂന്നാം വർഷം; ലണ്ടനും ന്യൂയോർക്കും പാരീസുമൊക്കെ പിന്നിൽ നിൽക്കും

സഞ്ചാരികളുടെ റിവ്യൂ, റേറ്റിങ് എന്നിവ വിലയിരുത്തിയാണ് ട്രിപ്പ് അഡ്വൈസർ പുരസ്‌കാരം നിശ്ചയിച്ചത്. 2022 ഒക്ടോബർ മുതൽ 2023 സെപ്തംബർ വരെയുള്ള 12 മാസ കാലയളവിലെ വിലയിരുത്തലുകളാണ് അടിസ്ഥാനമാക്കിയത്. ലണ്ടൻ അടക്കമുള്ള പ്രമുഖ നഗരങ്ങളെ പിന്തള്ളിയാണ് ദുബൈയുടെ മുന്നേറ്റം. യൂറോപ്പിലെ ഒന്നാം നമ്പർ ലക്ഷ്യസ്ഥാനവും ആഗോളതലത്തിൽ മൂന്നാം സ്ഥാനവും നിലനിർത്തുന്ന ലണ്ടന് പക്ഷേ ആഗോള റാങ്കിങിൽ മൂന്നാം സ്ഥാനമാണ് ലഭിച്ചത്. ബാലി (ഇന്തൊനീഷ്യ) രണ്ടാം സ്ഥാനത്തെത്തി.

ഹാനോയ് (വിയറ്റ്നാം) നാലാമതും റോം (ഇറ്റലി) അഞ്ചാമതുമാണ്. ഏറ്റവും ഉയർന്ന റാങ്കുള്ള അമേരിക്കൻ നഗരമായ ന്യൂയോർക്ക് നേരിയ ഇടിവ് നേരിട്ടു, കഴിഞ്ഞ വർഷത്തെ 23-ൽ നിന്ന് 25-ലേക്ക് മാറി. പാരീസ് (ഫ്രാൻസ്), കാൻകൂൺ (മെക്‌സിക്കോ), മറാകിഷ് (മൊറോക്കോ), ക്രീറ്റ്, ഹോയ് ആൻ (വിയറ്റ്നാം) എന്നിവയാണ് ആദ്യ 10ൽ പെട്ട മറ്റ് നഗരങ്ങൾ. ലോകത്തിലെ ഏറ്റവും ഉയർന്ന റേറ്റിങ്ങുള്ളതും ഏറ്റവും പ്രിയപ്പെട്ടതുമായ സ്ഥലമായി ദുബൈ മാറുന്നുവെന്നാണ് പുരസ്‌കാരം വ്യക്തമാക്കുന്നത്.

Keywords: News, Malayalam-News, World, World-News, Gulf, Gulf-News, Dubai, Review, Vietnam, Europe, Dubai ranked top global destination in Tripadvisor’ rankings – for third straight year.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia