ദുബൈ: (www.kvartha.com 10.04.2022) ദുബൈയില്‍ അറസ്റ്റിലായ യാചകന്റെ പക്കല്‍ നിന്ന് 40,000 ദിര്‍ഹവും (8 ലക്ഷം ഇന്‍ഡ്യന്‍ രൂപ) വിദേശ കറന്‍സിയും കണ്ടെടുത്തതായി പൊലീസ്. റമദാന്‍ മാസത്തില്‍ ഭിക്ഷാടനത്തിലൂടെയാണ് ഇയാള്‍ ഇത്രയും പണം നേടിയത്. ഭിക്ഷാടനത്തിനെതിരായ ദുബൈ പൊലീസിന്റെ ക്യാംപയിനിന്റെ ഭാഗമായാണ് ഇയാള്‍ പിടിയിലായതെന്നും പൊലീസ് പറഞ്ഞു
ഭിക്ഷാടനത്തിന്റെ അപകടങ്ങളെ കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക, സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാംപയിന്‍ ആരംഭിച്ചതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ വിഭാഗത്തിലെ ആന്റി ഇന്‍ഫില്‍ട്രേറ്റേവ്സ് ആക്ടിങ് ഡയറക്ടര്‍ കേണല്‍ അഹ് മദ് അല്‍ അദീദി പറഞ്ഞു. വര്‍ഷാവര്‍ഷം യാചകരുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ ക്യാംപയിനിലൂടെ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Keywords: Dubai, News, Gulf, World, Police, Arrest, Arrested, Ramadan, UAE, Beggar, Dubai Police arrest beggar with Dh40,000 in possession.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.