ഉയര്‍ന്ന വേതനം ആവശ്യപ്പെട്ട് ദുബൈയില്‍ തൊഴിലാളി സമരം

 


ADVERTISEMENT

ദുബൈ: തൊഴിലാളി യൂണിയനുകള്‍ നിരോധിക്കപ്പെട്ട എമിറേറ്റ്‌സ് അപൂര്‍വ്വ തൊഴിലാളി സമരത്തിന് വേദിയായി. ദുബൈയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ അറബ് ടെക്കിലെ തൊഴിലാളികളാണ് വേതനമാവശ്യപ്പെട്ട് ഞായറാഴ്ച ജോലിയില്‍ നിന്നും വിട്ടുനിന്നത്. നിര്‍മ്മാണകമ്പനികളില്‍ ജോലിചെയ്യുന്ന ഭൂരിഭാഗം തൊഴിലാളികളും ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. അതിനാല്‍ തന്നെ തൊഴില്‍ സമരങ്ങളും ഇവിടെ അപൂര്‍വ്വമാണ്.

പാശ്ചാത്യരാജ്യങ്ങളിലെ നിര്‍മ്മാണതൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനത്തേക്കാള്‍ കുറഞ്ഞ കൂലിയാണ് അറബ് രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് നല്‍കിവരുന്നത്. നിലവാരമില്ലാത്ത താമസ സൗകര്യമാണ് കമ്പനികള്‍ തൊഴിലാളികള്‍ക്കായി ഒരുക്കുന്നത്.

ഉയര്‍ന്ന വേതനം ആവശ്യപ്പെട്ട് ദുബൈയില്‍ തൊഴിലാളി സമരംഅറബ് ടെക്കിലെ തൊഴിലാളികള്‍ ഞായറാഴ്ച ജോലിക്ക് ഹാജരാകാതിരുന്നതിനെതുടര്‍ന്ന് മറ്റ് സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ജോലിചെയ്യാന്‍ സാധിച്ചില്ലെന്ന് ഒരു കരാറുകാരന്‍ വെളിപ്പെടുത്തി. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തൊഴില്‍ മന്ത്രാലയവുമായി ചര്‍ച്ച നടത്തിവരികയാണെന്ന് അറബ് ടെക് വക്താവ് അറിയിച്ചു.

SUMMARY: Dubai: Thousands of workers employed by Dubai's largest construction firm, Arabtec, stayed away from work on Sunday to back wage demands, a rare labour protest in the Gulf emirate, where trade unions are banned, staff said.

Keywords: Gulf news, Dubai, Thousands of workers, Employed, Dubai, Largest construction firm, Arabtec, Stayed, Work, Sunday, Back wage demands, Rare labour protest, Gulf emirate,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia