Dubai Driving Licence | ദുബൈ ഡ്രൈവിംഗ് ലൈസൻസ് കാലഹരണപ്പെടുന്നതിന് മുമ്പ് പുതുക്കാനാകുമോ, എങ്ങനെ ചെയ്യാം? അറിയേണ്ടതെല്ലാം വിശദമായി

 


ദുബൈ: (KVARTHA) കാലഹരണപ്പെടുന്നതിന് മുമ്പ് ദുബൈ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനാകുമോ? പലരുടെയും മനസിലുള്ള ചോദ്യമാണിത്, പ്രത്യേകിച്ചും അവധിക്ക് നാട്ടിലേക്ക് പോകുന്നവരെ സംബന്ധിച്ച്‌. ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വെബ്സൈറ്റ് പ്രകാരം നിങ്ങൾക്ക് 21 വയസോ അതിൽ കൂടുതലോ പ്രായമുണ്ടെങ്കിൽ, നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് കാലഹരണ തീയതിക്ക് ഒരു വർഷം മുമ്പ് പുതുക്കാവുന്നതാണ്.

Dubai Driving Licence | ദുബൈ ഡ്രൈവിംഗ് ലൈസൻസ് കാലഹരണപ്പെടുന്നതിന് മുമ്പ് പുതുക്കാനാകുമോ, എങ്ങനെ ചെയ്യാം? അറിയേണ്ടതെല്ലാം വിശദമായി

മറുവശത്ത്, നിങ്ങൾ 21 വയസിന് താഴെയുള്ള ആളാണെങ്കിൽ കാലഹരണ തീയതിക്ക് ഒരു മാസം മുമ്പ് പുതുക്കാം. കൂടാതെ നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് കാലഹരണപ്പെട്ടുകഴിഞ്ഞാൽ, പിഴയൊന്നും കൂടാതെ കാലഹരണ തീയതിക്ക് ശേഷം ഒരു മാസത്തിനുള്ളിൽ പുതുക്കാവുന്നതാണ്.

പുതുക്കാത്തതിന് പിഴ

ലൈസൻസ് കാലഹരണപ്പെട്ടാൽ പുതുക്കാത്തതിന് പ്രതിമാസം 10 ദിർഹം ഈടാക്കും. ലൈസൻസിന്റെ കാലഹരണ തീയതി മുതൽ പ്രതിമാസം കണക്കാക്കുന്നു, പരമാവധി പിഴ 500 ദിർഹമാണ്.

പുതിയ ഡ്രൈവിംഗ് ലൈസൻസിന്റെ സാധുത

പുതിയ ഡ്രൈവിംഗ് ലൈസൻസിന്റെ കാലഹരണ തീയതി അപേക്ഷിക്കുന്ന തീയതി മുതൽ കണക്കാക്കും. യുഎഇ, ഗൾഫ് സഹകരണ കൗൺസിൽ (GCC) പൗരന്മാർക്ക് 10 വർഷത്തേക്കും താമസക്കാർക്ക് അഞ്ച് വർഷത്തേക്കും ഡ്രൈവിംഗ് ലൈസൻസ് പുതുക്കാവുന്നതാണ്.

ലൈസൻസ് പുതുക്കുന്നതിന് ആവശ്യമായ രേഖകൾ

* ഡ്രൈവിംഗ് ലൈസൻസ്
* പാസ്‌പോർട്ടിന്റെയും താമസ വിസ പേജിന്റെയും പകർപ്പ്
* എമിറേറ്റ്സ് ഐഡി കാർഡിന്റെ പകർപ്പും ഒറിജിനലും
* രണ്ട് ഫോട്ടോകൾ
* നേത്ര പരിശോധന സർട്ടിഫിക്കറ്റ്
* ഫീസ് അടച്ചതിന്റെ തെളിവായി അംഗീകൃത ഡ്രൈവിംഗ് സ്കൂളിൽ നിന്നുള്ള ക്ലിയറൻസ് കത്ത്

ഓൺലൈനായി ഇങ്ങനെ പുതുക്കാം

* ആർടിഎയുടെ ഔദ്യോഗിക വെബ്സൈറ്റ് www(dot)rta(dot)ae സന്ദർശിക്കുക
* 'Driver and Car Owner Services' ടാബിൽ ക്ലിക്ക് ചെയ്യുക
* Drivers licensing ക്ലിക്ക് ചെയ്ത് Renewing a driving license തിരഞ്ഞെടുക്കുക
* ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക
* എല്ലാ സേവന നിരക്കുകളും കുടിശ്ശികയുള്ള പിഴകളും ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴി അടയ്ക്കുക
* നിങ്ങൾ എല്ലാ കാര്യങ്ങളും ചെയ്ത് കഴിഞ്ഞാൽ, ഒറിജിനൽ തയ്യാറാകുന്നതുവരെ ഉപയോഗിക്കാവുന്ന താൽക്കാലിക ഡ്രൈവിംഗ് ലൈസൻസ് ഉടനടി ലഭിക്കും. ഇതിന്റെ സാധുത അഞ്ച് മുതൽ 15 പ്രവൃത്തി ദിവസങ്ങളാണ്
* അൽ ബർഷയിലോ ദെയ്‌റയിലോ ഉള്ള ഹാപ്പിനസ് സെന്ററുകളിൽ നിന്ന് ഡ്രൈവിംഗ് ലൈസൻസ് എടുക്കാം. അല്ലെങ്കിൽ 25 ദിർഹം അടച്ചാൽ വീട്ടുവാതിൽക്കൽ എത്തും. ഡ്രൈവിംഗ് ലൈസൻസ് സൗകര്യപ്രദമായി പുതുക്കാൻ നിങ്ങൾക്ക് ആർടിഎ ദുബൈ ഡ്രൈവ് ആപ്പും ഉപയോഗിക്കാവുന്നതാണ്.

Keywords: News, World, Driving Licence, UAE News, Dubai, Roads and Transport Authority, Online, Fine, Dubai: Can I renew my driving licence before expiry date?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia