ഇന്ത്യ - യുഎഇ സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: ഡോ. ഷംഷീര്‍ വയലില്‍

 


അബുദാബി: (www.kvartha.com 12.08.2015) ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യുഎഇ സന്ദര്‍ശനം വഴി, ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് പ്രമുഖ യുവ വ്യവസായിയും വി.പി.എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ചരിത്രപരമായി അടുത്തബന്ധമുള്ള യുഎഇയുമായി, കൂടുതല്‍ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കേണ്ടത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാകുമെന്നും പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിന്റെ സംഘാടക സമിതി അംഗം കൂടിയായ ഡോ. ഷംഷീര്‍ വയലില്‍ കൂട്ടിച്ചേര്‍ത്തു.
 
ഇന്ത്യ - യുഎഇ സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: ഡോ. ഷംഷീര്‍ വയലില്‍
പതിറ്റാണ്ടുകളുടെ പ്രതീക്ഷകള്‍ക്കു സാഫല്യമേകി സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും മോടിയോടെയാണ്, നരേന്ദ്ര മോഡി യുഎഇയില്‍ എത്തുന്നത്. ഊര്‍ജ, വ്യാപാര, സുരക്ഷാ മേഖലയിലടക്കം നിര്‍ണായകമായ പല തീരുമാനങ്ങളും മോഡിയുടെ ഈ സന്ദര്‍ശനവേളയില്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നും ഡോ. ഷംഷീര്‍ പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മലയാളികള്‍ ഉള്‍പെടെയുള്ള, യുഎഇയിലെ 26 ലക്ഷത്തിലധികമുള്ള പ്രവാസികള്‍ പതിറ്റാണ്ടുകളായി ആഗ്രഹിക്കുന്നതാണ്.

ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന വിദേശ രാജ്യങ്ങളില്‍ പത്താം സ്ഥാനമാണ് യുഎഇയ്ക്കുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6000 കോടിയിലധികം ഡോളറായിരുന്നു ഇന്ത്യയുടെയും യുഎഇയുടെയും മൊത്തം വ്യാപാര ഇടപാടുകള്‍. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍, ഇന്ത്യയുടെ മൂന്നാമത്തെ വ്യവസായ പങ്കാളിയാണ് യുഎഇ. അതിനാല്‍, നരേന്ദ്രമോഡിയുടെ ഈ യുഎഇ സന്ദര്‍ശന വേളയില്‍ ഇക്കാര്യങ്ങള്‍ ഏറെ സന്തോഷവും പ്രതീക്ഷയും നല്‍കുന്നതാണെന്ന് ഡോ. ഷംഷീര്‍ വയലില്‍ കൂട്ടിച്ചേര്‍ത്തു.


Keywords : Abu Dhabi, Business, India, Visit, Prime Minister, Modi, UAE, Dr. Shamsheer Vayalil. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia