നോട്ട് നിരോധനം: യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്; വിമാന കമ്പനികള്‍ നിരക്ക് കുറച്ചു

 


മലപ്പുറം: (www.kvartha.com 18.11.2016) രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചതോടെ വിമാന കമ്പനികളും നിരക്ക് കുറച്ചു. വളരെ കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാനങ്ങള്‍ പറത്തുന്നത്. യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവാണുള്ളത്. നോട്ടിനായുള്ള നാട്ടുകാരുടെ ദുരിതം അറിഞ്ഞ പ്രവാസികള്‍ തത്കാലം നാട്ടിലേക്ക് വരാതെ വിദേശ രാജ്യങ്ങളില്‍ തന്നെ കഴിയുകയാണ്. ബേങ്കില്‍ നിന്നും പണം മാറ്റി ലഭിക്കുന്നതിലെ ദുരിതം ഓര്‍ത്താണ് പല പ്രവാസികളും വരവ് നീട്ടുന്നത്.

റബീഉല്‍ അവ്വല്‍ അടുക്കുമ്പോള്‍ സീസണനുസരിച്ച് ചാര്‍ജ് വര്‍ധിപ്പിക്കുന്ന പാരമ്പര്യമാണ് വിമാന കമ്പനികള്‍ക്കുള്ളത്. ഇ സമയത്ത് സൗദി അറേബ്യയിലേക്ക് ടിക്കറ്റ് കുത്തനെ കൂടാറാണ് പതിവ്. നോട്ട് നിരോധനത്തിനെ തുടര്‍ന്ന് ഉംറക്ക് പോകുന്നവരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞു. ഇത് ജിദ്ദയിലേക്കുള്ള വിമാന ടിക്കറ്റിന്റെ നിരക്ക് കുറയാനിടയാക്കി.

ഇന്ത്യന്‍ കമ്പനികളുടെ നിരക്കിനെ പിടിച്ചാണ് വിദേശകമ്പനികള്‍ നിരക്ക് ഉയര്‍ത്താറ്. പൊതുവെ സീസണല്ലങ്കിലും നിരക്കില്‍ കാര്യമായ വര്‍ധനയില്ലാത്ത മാസമാണ് നവംബര്‍. യു എ ഇ സെക്ടറിലേക്ക് ഇപ്പോള്‍ 5,300 രൂപയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടക്കമുള്ള കമ്പനികള്‍ കാണിക്കുന്നത്. എയര്‍ ഇന്ത്യ നിരക്ക് കുത്തനെ കുറച്ചതോടെ വിദേശ കമ്പനികളായ എമിറേറ്റ്‌സ്, എയര്‍ അറേബ്യ, ഇത്തിഹാദ് എന്നീ കമ്പനികളും വിവിധ മേഖലകളിലേക്ക് നിരക്ക് കുറക്കാന്‍ നിര്‍ബന്ധിതരായി. നാമ മാത്രമായ പേരാണ് നിലവില്‍ വിമാന യാത്രക്കാരായുള്ളത്.

കഴിഞ്ഞ സീസണില്‍ നാല്‍പതിനായിരം രൂപവരെയായിരുന്നു യു എ ഇ സെക്ടറിലേക്കുള്ള നിരക്ക്. സഊദിയിലേക്ക് അറുപതിനായിരം രൂപ വരെ എത്തിയിരുന്നു കഴിഞ്ഞ സീസണില്‍. സഊദിയിലെ ദമാമിലേക്ക് നിലവില്‍ 11,000 രൂപയാണ് നിരക്ക്. സഊദിയില്‍ ഏറ്റവും കുറഞ്ഞ നിരക്കും ദമാമിലേക്കാണ്. യാത്രക്കാര്‍ ഏറെയുള്ള റിയാദ്, ജിദ്ദ സെക്ടറിലേക്ക് നിരക്കില്‍ കാര്യമായ മാറ്റമുണ്ട്.

കഴിഞ്ഞ രണ്ട് ആഴ്ചയായി യാത്രക്കാരുടെ കുറവ് കാരണം നിരക്കില്‍ അല്‍പം കുറവ് ഉണ്ടായിരുന്നു. നോട്ട് നിരോധനത്തോടെ അത് വീണ്ടും കുറഞ്ഞിരിക്കുകയാണ്. ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് സെക്ടറിലേക്കും കുറവ് അനുഭവപെടുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വിമാനകമ്പനികളുടെ നഷ്ടം പ്രവാസി മലയാളികളില്‍ നിന്നാണ് കമ്പനികള്‍ ഈടാക്കാറ്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും നിലവില്‍ യാത്രക്കാര്‍ കുറവാണ്. തിരിച്ചും അത് തന്നെയാണ് അവസ്ഥ. കണക്ഷന്‍ ഫ്‌ളൈറ്റിലും കാര്യമായ കുറവുണ്ട്.

നോട്ട് നിരോധനത്തോടെ വിദേശികള്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിലും കാര്യമായ കുറവ് വന്നിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്നവര്‍ നിരോധനത്തെതുടര്‍ന്ന് രാജ്യം വിടുകയും ചെയ്തു.

നോട്ട് നിരോധനം: യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്; വിമാന കമ്പനികള്‍ നിരക്ക് കുറച്ചു

Keywords : Malappuram, Kerala, Rupees, Ban, Gulf, Flight, RS 500 and 1000 ban: Decline in the number of passengers; Reduced the Flight ticket rate.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia