ഷാര്‍ജ കപ്പലപകടം; തീപ്പിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 4 ആയി

 


ഷാര്‍ജ: (www.kvartha.com 03.02.2020) ഷാര്‍ജ തീരത്തുവച്ച് കപ്പലിലുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ഗള്‍ഫ് കടലില്‍ ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് ബംഗ്ലാദേശ്, ആഫ്രിക്ക സ്വദേശികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കുവൈത്ത് ആശുപത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു. ഷാര്‍ജ തീരത്ത് ബുധനാഴ്ചയായിരുന്നു കപ്പലപകടം. അപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ കാണാതായതായി ഇന്ത്യന്‍ കോണ്‍സുലേറ്റും തീരസംരക്ഷണ വിഭാഗവും സ്ഥിരീകരിച്ചിരുന്നു.

കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. സംഭവ ദിവസം രണ്ട് ഇന്ത്യക്കാര്‍ മരിക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചിരുന്നു. 12 ജോലിക്കാരും 44 സാങ്കേതിക വിദഗ്ധരുമാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്താന്‍, ഇതോപ്യ രാജ്യങ്ങളില്‍നിന്നുള്ളവരാണ് കപ്പലിലുണ്ടായിരുന്നത്.

ഷാര്‍ജ കപ്പലപകടം; തീപ്പിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 4 ആയി

Keywords:  Sharjah, News, Gulf, World, Death, Missing, Ship, Police, hospital, Dead Body, Accident, Death toll rises to four in Sharjah oil tanker fire
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia