കൊറോണ; യുഎഇയില്‍ രോഗികളുമായി ബന്ധപ്പെട്ട ആളുകളെയും പരിശോധനയ്ക്ക് വിധേയരാക്കി

 


ദുബൈ: (www.kvartha.com 03.02.2020) യുഎഇയില്‍ കൊറോണ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ കൊറോണ വൈറസ് കണ്ടെത്തിയ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും പരിശോധിക്കുന്നു. കൊറോണ വൈറസ് കണ്ടെത്തിയ അഞ്ച് രോഗികളുമായി ബന്ധപ്പെട്ട ആളുകളെയാണ് യുഎഇ അധികൃതര്‍ പരിശോധനയ്ക്ക് വിധേയരാക്കിയത്.

അതേസമയം ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിരീക്ഷണ സംവിധാനങ്ങള്‍ മികച്ചതാണെന്നും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ രോഗലക്ഷണങ്ങള്‍ കാണാത്ത സ്ഥിതിക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യപ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളുടെയും ക്ലിനിക്കുകളുടെയും അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ.ഹുസൈന്‍ അല്‍ റാന്‍ഡ് അറിയിച്ചു. ആദ്യഘട്ടത്തില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ തങ്ങളുമായി ബന്ധപ്പെടാന്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ; യുഎഇയില്‍ രോഗികളുമായി ബന്ധപ്പെട്ട ആളുകളെയും പരിശോധനയ്ക്ക് വിധേയരാക്കി

Keywords:  Dubai, News, Gulf, World, Patient, Health, Coronavirus, People, Patients, Test, Coronavirus; UAE examines people who connected with corona infected patients
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia