എയര്‍ ഇന്ത്യാ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് ന്യായീകരിക്കാനാവില്ല: ശശി തരൂര്‍

 


എയര്‍ ഇന്ത്യാ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് ന്യായീകരിക്കാനാവില്ല: ശശി തരൂര്‍
തിരുവനന്തപുരം: എയര്‍ ഇന്ത്യാ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് ന്യായീകരിക്കാനാവില്ലെന്ന് ശശി തരൂര്‍ എം.പി. യാത്രക്കാരുടെ ബുദ്ധിമുട്ട് മനസിലാക്കുന്നു. എത്രയുംപെട്ടെന്ന് പ്രശ്‌നം പരിഹരിക്കാന്‍ എയര്‍ ഇന്ത്യയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഗള്‍ഫ് സര്‍വീസുകള്‍ റദ്ദാക്കിയത് ഹജ്ജ് തീര്‍ഥാടനത്തിന്റെ പേരിലാണെങ്കിലും എയര്‍ ഇന്ത്യയുടെ നടപടി സ്വകാര്യ വിമാനക്കമ്പനികളെ സഹായിക്കാനാണെന്ന് ആരോപണം ഉയരുന്നുണ്ട്. എയര്‍ ഇന്ത്യ ആസ്ഥാനത്ത് നിന്ന് വിവിധ സ്‌റ്റേഷന്‍ മാനേജര്‍മാര്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശം ഇക്കാര്യം വ്യക്തമാക്കുന്നു. തിരക്കേറെയുള്ള സെക്ടറില്‍ സര്‍വീസുകള്‍ കുറയുമ്പോള്‍ സ്വാഭാവികമായും യാത്രക്കാര്‍ കൂടുതല്‍ പണം നല്‍കി സ്വകാര്യ കമ്പനികളുടെ വിമാനടിക്കറ്റ് വാങ്ങും. ഇത് കൂടാതെ മുംബൈ, ചെന്നൈ എന്നിവിടങ്ങള്‍ വഴിയുള്ള ടിക്കറ്റിന് അധിക ചാര്‍ജും എയര്‍ ഇന്ത്യ ഈടാക്കുകയാണെന്നാണ് ആരോപണം.
Keywords: Kerala, Business, Sashi Taroor, Cancellation, Air India flight, Gulf Service,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia