/ ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com 16.08.2021) രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്തവർ ആറു മാസത്തിനകം ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ ആരോഗ്യവകുപ്പിന്റെ അൽ ഹൊസൻ ആപിൽ സ്റ്റാറ്റസ് ഗ്രേ നിറമായി മാറുമെന്ന് അറിയിപ്പ് വന്നിരിക്കുന്നു. ബൂസ്റ്റർ എടുക്കുന്നതിനു 30 ദിവസത്തെ സാവകാശം അനുവദിക്കുമെന്നും ആറു മാസം പൂർത്തിയായവർ സെപ്റ്റംബർ 30 നകം ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ അൽ ഹൊസൻ ആപിലെ നിറം ഗ്രേ ആകുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
അതായത് രണ്ടാം ഡോസ് എടുത്ത് ഇതിനോടകം ആറ് മാസം കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്‍ എടുക്കാന്‍ ഒരു മാസത്തെ ഗ്രേസ് പീരിഡ് അനുവദിക്കും. സെപ്‍റ്റംബര്‍ 20നകം ബൂസ്റ്റര്‍ ഡോസ് എടുത്തില്ലെങ്കില്‍ അല്‍ ഹുസ്‍ന്‍ ആപ്ലികേഷനിലെ സ്റ്റാറ്റസ് ‘ഗ്രേ’ കളറായി മാറുന്നതാണ്. ഓഗസ്റ്റ് 20 മുതല്‍ അബുദബിയില്‍ പൊതുസ്ഥലങ്ങളിലെ പ്രവേശനം വാക്സിനെടുത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ നിബന്ധനകള്‍ കൂടി പ്രഖ്യാപിച്ചത്.
വാക്സിന്‍ സ്വീകരിച്ചവര്‍ ഒരു തവണ പി സി ആര്‍ പരിശോധന നടത്തി നെഗറ്റീവായാല്‍ അല്‍ ഹുസ്‍ന്‍ ആപ്ലികേഷനില്‍ 30 ദിവസത്തേക്ക് ഗ്രീന്‍ സ്റ്റാറ്റസ് ലഭിക്കും. വാക്സിനെടുക്കുന്നതില്‍ നിന്ന് ഇളവ് ലഭിച്ചിട്ടുള്ളവര്‍ ഒരു തവണ പിസിആര്‍ പരിശോധന നടത്തിയാല്‍ ഏഴ് ദിവസത്തേക്കാണ് ഗ്രീന്‍ സ്റ്റാറ്റസ് ലഭിക്കുക. 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പി സി ആര്‍ പരിശോധന നടത്താതെ തന്നെ ഗ്രീന്‍ സ്റ്റാറ്റസ് ലഭിക്കും.
വാക്സിനെടുക്കാത്തവര്‍ക്കും പി സി ആര്‍ പരിശോധനയുടെ കാലാവധി കഴിഞ്ഞവര്‍ക്കും ആപ്ലികേഷനില്‍ ‘ഗ്രേ’ സ്റ്റാറ്റസായിരിക്കും ഉണ്ടാവുക. ഇവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാവില്ല. പുതിയ റസിഡന്‍സ് പെര്‍മിറ്റ് എടുത്തവര്‍ക്ക് വാക്സിനെടുക്കുന്നതിന് 60 ദിവസത്തേക്ക് ഇളവ് ലഭിക്കും. രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഉള്‍പെടെ ഈ നിബന്ധനകള്‍ ബാധകമാണ്.
Keywords: Dubai, News, UAE, Gulf, COVID-19, Vaccine, Corona, Booster vaccine will be required for Green Status in UAE .
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.