Prisoners | ബഹ്‌റൈനിലെ ജയിലില്‍ കലാപമുണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന കേസ്; 5 തടവുകാര്‍ക്കെതിരെ നടപടി

 




മനാമ: (www.kvartha.com) ബഹ്‌റൈനിലെ ജയിലില്‍ കലാപമുണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന കേസില്‍ അഞ്ച് തടവുകാര്‍ക്കെതിരെ നടപടി. ഒരു തീവ്രവാദ കേസില്‍ 25 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട പ്രതികളാണ് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നാണ് വവിരം. ജയിലില്‍വച്ച് ഇവര്‍ വിലങ്ങഴിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അധികൃതര്‍ കോടതിയില്‍ സമര്‍പിച്ചു. 

പൊലീസ് പറയുന്നത്: ജയിലില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ കോടതിയില്‍ തെളിവായി ഹാജരാക്കിയ വീഡിയോയില്‍ അഞ്ച് ജയില്‍പുള്ളികള്‍ ഉള്‍പെടെ 10 പ്രതികളാണുള്ളത്. മറ്റുള്ളവര്‍ പുറത്തുനിന്ന് എത്തിയവരായിരുന്നു. കലാപമുണ്ടാക്കി സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിക്കാനും ആ തക്കം നോക്കി രക്ഷപെടാനുമായിരുന്നു പദ്ധതി. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു പൊലീസുകാരന് രഹസ്യ വിവരം ലഭിച്ചതോടെയാണ് പദ്ധതി പൊളിഞ്ഞത്.

ജയില്‍പുള്ളികളെ സന്ദര്‍ശിക്കുന്ന സമയത്ത് പുറത്തു നിന്ന് വന്ന ഇരുടെ കൂട്ടാളികള്‍ ഒരു പ്ലാസ്റ്റിക് ബാഗ് രഹസ്യമായി കൈമാറി. ഇതിനുള്ളിലുണ്ടായിരുന്ന ലോഹ വയറുകള്‍ ഉപയോഗിച്ചാണ് അഞ്ച് പേരും വിലങ്ങ് അഴിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അത് സാധ്യമായില്ല. പുറത്തുനിന്ന് എത്തുന്നവര്‍ ജയിലില്‍ ഒരു പ്രശ്‌നമുണ്ടാക്കുമെന്നും ആ തക്കം നോക്കി വിലങ്ങ് അഴിച്ച് രക്ഷപെടാമെന്നുമായിരുന്നു പ്രതികളുടെ കണക്കുകൂട്ടല്‍. 

Prisoners | ബഹ്‌റൈനിലെ ജയിലില്‍ കലാപമുണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന കേസ്; 5 തടവുകാര്‍ക്കെതിരെ നടപടി


സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത് കലാപ അന്തരീക്ഷമുണ്ടാക്കാന്‍ എ കെ 47 തോക്കുമായി ഒരു യുവാവ് ജയില്‍ പരിസരത്ത് എത്തിയിരുന്നു. എന്നാല്‍ സന്ദര്‍ശകരുടെ കാര്‍ പാര്‍കിങ് ഏരിയയില്‍ വച്ചുതന്നെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് തോക്ക് പിടിച്ചെടുത്തു. ജയില്‍ പുള്ളികളില്‍ ഒരാളായ 35 കാരനാണ് പദ്ധതിയുടെ സൂത്രധാരനെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു. 

Keywords:  News,World,international,Bahrain,Manama,Prison,Gulf,Jail,Accused,Case,Punishment,Police, Bahrain: Terror cell five tried to wriggle out of handcuffs and flee prison
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia