ബഹ്‌റൈനില്‍ 14കാരിയെ കാണാതായ സംഭവം; യുവാവ് അറസ്റ്റില്‍

 


മനാമ: (www.kvartha.com 18.01.2022) ബഹ്‌റൈനില്‍ 14കാരിയെ കാണാതായ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഈസ ടൗണില്‍ നിന്നും സ്വദേശി പെണ്‍കുട്ടി ശഹദ് അല്‍ ഗല്ലാഫിനെയാണ് കാണാതായത്. 31 വയസുള്ള സ്വദേശി യുവാവാണ് പിടിയിലായതെന്നും പെണ്‍കുട്ടിയെ ഒളിവില്‍ പാര്‍പിച്ചതില്‍ ഇയാള്‍ക്ക് പങ്കുള്ളതായും ദക്ഷിണ ഗവര്‍ണറേറ് പൊലീസ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാന്‍ നടപടി സ്വീകരിച്ചു വരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ കാണാതായ പെണ്‍കുട്ടിയെ ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയിരുന്നു. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നിയമപരവും ആരോഗ്യപരവുമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് മന്ത്രാലയം ട്വിറ്റില്‍ അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കി.

ബഹ്‌റൈനില്‍ 14കാരിയെ കാണാതായ സംഭവം; യുവാവ് അറസ്റ്റില്‍

Keywords:  Manama, News, Gulf, World, Arrest, Arrested, Girl, Police, Missing, Bahrain: Man involved in missing girl case arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia