നിന്നനില്‍പ്പില്‍ റെക്കോര്‍ഡിലേക്ക് പറന്നുയര്‍ന്ന് ജെറ്റ്മാന്‍ ചരിത്രം രചിച്ചു; വീഡിയോ കാണാം

 



ദുബൈ: (www.kvartha.com 19.02.2020) ദുബൈയില്‍ ചരിത്രം രചിച്ച് ജെറ്റ്മാന്‍. തന്റെ യന്ത്രച്ചിറകില്‍ 1,800 മീറ്റര്‍ ഉയരത്തില്‍ ടേക്ക് ഓഫ് ചെയ്താണ് ജെറ്റ്മാന്‍ വിന്‍സ് റെഫട് ചരിത്രത്തിലേക്ക് കാല്‍വച്ചത്. സ്‌കൈഡൈവ് ദുബൈയില്‍ നിന്നു പറന്നുയര്‍ന്ന് മണിക്കൂറില്‍ ശരാശരി 240 വേഗത്തില്‍ ജുമൈറ ബീച്ചിലും പരിസരത്തും ചുറ്റിക്കറങ്ങിയ ശേഷമാണ് ജെറ്റ്മാന്‍ തിരിച്ചിറങ്ങിയത്.

നിന്നനില്‍പ്പില്‍ റെക്കോര്‍ഡിലേക്ക് പറന്നുയര്‍ന്ന് ജെറ്റ്മാന്‍ ചരിത്രം രചിച്ചു; വീഡിയോ കാണാം

ദിശവും വേഗവുമെല്ലാം നിയന്ത്രിക്കാവുന്ന ഈ സംവിധാനത്തിലൂടെ 400 കിലോമീറ്റര്‍ വരെ വേഗത്തില്‍ പറക്കാനാകും. ഉയര്‍ന്ന പ്രദേശത്തു നിന്നു താഴേക്കു ചാടി പറക്കുന്ന പതിവു രീതിയില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമാണെന്നത് ആണ് ഇതിന്റെ പ്രത്യേകത.

Keywords:  Dubai, News, Gulf, World, History, Record, Technology, Autonomous, Jetman, Takes Flight, Autonomous Jetman Takes Flight
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia