ഗത്യന്തരമില്ലാതെ ഭര്‍ത്താവിനെ കൊല്ലേണ്ടി വന്നു; ഏഷ്യന്‍ യുവതി അബുദാബി കോടതിയില്‍ വിചാരണ നേരിടുന്നു
Oct 6, 2015, 13:17 IST
അബുദാബി: (www.kvartha.com 06.10.2015) വഴക്കിനിടെ ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഏഷ്യക്കാരിയായ യുവതി അബുദാബി കോടതിയില്‍ വിചാരണ തേടുന്നു. താന്‍ മന:പൂര്‍വ്വം ഭര്‍ത്താവിനെ കൊന്നതല്ലെന്നും ഭര്‍ത്താവിന്റെ മര്‍ദനത്തില്‍ നിന്നും രക്ഷപ്പെടാനായി ഗത്യന്തരമില്ലാതെ കൊല്ലുകയായിരുന്നുവെന്നും യുവതി കോടതിയില്‍ പറഞ്ഞു.
ഇരുവരും തമ്മിലുള്ള വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു. മര്ദ്ദനമേല്ക്കാതിരിയ്ക്കാന് യുവതി കട്ടിലിനടിയില്‍ ഒളിച്ചെങ്കിലും ഭര്‍ത്താവ് കണ്ടെത്തി വീണ്ടും മര്‍ദ്ദിക്കാന്‍ തുടങ്ങി. ഇതിനിടെ പ്രാണരക്ഷാര്‍ത്ഥം യുവതി അടുക്കളയിലേയ്ക്ക് ഓടിയെങ്കിലും ഭര്‍ത്താവ് പിന്തുടര്ന്നെത്തി വീണ്ടും മര്‍ദ്ദിച്ചു.
ഒടുവില്‍ ഗത്യന്തരമില്ലാതെ വന്നപ്പോള്‍ കറിക്കത്തി കൈവശപ്പെടുത്തിയ യുവതി ഭര്‍ത്താവിനെ
കുത്തി. തന്റെ ജീവന് രക്ഷിയ്ക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലായിരുന്നുവെന്നാണ് യുവതി കോടതിയില്‍ പറഞ്ഞത്. ഭര്‍ത്താവിനെ കൊല്ലണമെന്ന് താന്‍ ചിന്തിച്ചിട്ടില്ല.
പരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ എത്തിയ്ക്കാന്‍ ആംബുലന്‍സ് വിളിച്ചത് താനായിരുന്നുവെന്നും യുവതി കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് കേസില്‍ വിധി പറയുന്നത് ജഡ്ജ് നവംബര്‍ 19ലേയ്ക്ക് മാറ്റി.
Also Read:
ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ കാസര്‍കോട് സ്വദേശിക്ക് 66 ലക്ഷം രൂപ നഷ്ടപരിഹാരം
Keywords: Asian wife kills husband during fight at Abu Dhabi home, Court, Hospital, Treatment, Ambulance, Gulf.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.