ദുബൈയിലെ സ്‌കൂളുകളില്‍ 9-ാം ക്ലാസ് വരെ അറബി ഭാഷാ പഠനം നിര്‍ബന്ധം

 


ദുബൈ: (www.kvartha.com 20.01.2015) ദുബൈയിലെ സ്‌കൂളുകളില്‍ ഒമ്പതാം ക്ലാസ് വരെ അറബി ഭാഷാ പഠനം നിര്‍ബന്ധമാക്കി. നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. വിദേശ വിദ്യാര്‍ത്ഥികള്‍ക്കും നിയമം ബാധകമാണെന്ന് അതോറിറ്റി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.

ദുബൈയിലെ  സ്‌കൂളുകളില്‍ 9-ാം ക്ലാസ് വരെ അറബി ഭാഷാ പഠനം നിര്‍ബന്ധംഇതോടെ ദുബൈ സ്‌കൂളുകളിലെ ഇരുപതു ലക്ഷത്തോളം വരുന്ന വിദേശ വിദ്യാര്‍ത്ഥികളും അറബി ഭാഷ പഠിക്കേണ്ടി വരും. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അനായാസമായി പഠിക്കാന്‍ കഴിയുന്ന വിധത്തില്‍ വളരെ ലളിതമായി മാത്രമേ സിലബസ് തയ്യാറാക്കുകയുള്ളൂ.

അതോറിറ്റിയുടെ തീരുമാനത്തോട് സഹകരിക്കാന്‍ രക്ഷിതാക്കളോടും സ്‌കൂള്‍ മാനേജ്‌മെന്റിനോടും
അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷിതാക്കളും സ്‌കൂള്‍ മാനേജ്‌മെന്റും തമ്മില്‍ ഒപ്പുവയ്ക്കുന്ന പാരന്റ് സ്‌കൂള്‍ കോണ്‍ട്രാക്ട് അടുത്ത വര്‍ഷം മുതല്‍ നടപ്പിലാക്കുമെന്നും അതോറിറ്റി അറിയിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ട്രെയിനിലെ ജനല്‍ ഗ്ലാസ് വീണു ഒന്നരവയസുകാരിയുടെ വിരല്‍ മുറിഞ്ഞു
Keywords:  Arabic 'mandatory' for pupils in Dubai, School, Parents, Foreigners, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia