സൗദി അറേബ്യയുടെ അബഹ വിമാനത്താവളത്തിലേക്ക് വിക്ഷേപിച്ച ഹൂതി ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു
May 11, 2021, 09:20 IST
റിയാദ്: (www.kvartha.com 11.05.2021) സൗദി അറേബ്യയുടെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിക്ഷേപിച്ച ഹൂതി ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു. തിങ്കളാഴ്ച വൈകീട്ടാണ് യമന്‍ വിമത സായുധ സംഘമായ ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം നടന്നത്. ആക്രമണത്തില്‍ ജീവാപായമോ പരിക്കുകളോ ഇല്ല.
ഡ്രോണ്‍ ആക്രമണം പരാജയപ്പെടുത്തുന്നതിനിടെ ചീളുകള്‍ പതിച്ച് വിമാനത്താവള കോമ്പൗണ്ടിലും ഗ്രൗന്‍ഡ് സെര്‍വീസ് നടത്തുന്ന ചില വാഹനങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.
ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ നിരപരാധികളായ സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് മനഃപൂര്‍വ്വം ആക്രമണം നടത്താന്‍ ശ്രമിക്കുകയാണെന്നും ഇത്തരം ഭീകരവും അധാര്‍മികവുമായ നീക്കങ്ങളെ സഖ്യസേന നേരിട്ട് തകര്‍ക്കുക തന്നെ ചെയ്യുമെന്നും സഖ്യസേന വക്താവ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.