Namitha Pramod | 'ചില അലര്‍ജികളൊക്കെ അന്നുണ്ടായിരുന്നു അതൊന്നും ഞങ്ങള്‍ അറിയിച്ചിരുന്നില്ല, ഇപ്പോള്‍ കരച്ചിലാണ് വരുന്നത്'; അച്ഛനുവേണ്ടി എഴുതിയ കത്ത് പങ്കുവച്ച് നമിത പ്രമോദ്
Nov 27, 2022, 15:30 IST
കൊച്ചി: (www.kvartha.com) കുട്ടിക്കാലത്ത് അച്ഛനുവേണ്ടി എഴുതിയ കത്ത് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് മലയാള സിനിമാസ്വാദകരുടെ പ്രിയതാരം നമിത പ്രമോദ്. നമിതയും അനുജത്തിയും ചേര്‍ന്ന് കുട്ടിക്കാലത്ത് എഴുതിയതാണ് കത്ത്.
അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു കത്തിനെ കുറിച്ചുള്ള പോസ്റ്റ്. വര്‍ഷങ്ങള്‍ക്ക് ശേഷം കത്ത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞുവെന്നും ഇത്രയും നല്ല മാതാപിതാക്കളെ ലഭിച്ചതില്‍ തങ്ങള്‍ ഭാഗ്യവതികളാണെന്നും നമിത കുറിക്കുന്നു.
'അച്ഛന്‍ ഖത്തറില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഞാനും അനുജത്തിയും കൂടി എഴുതിയ കത്താണിത്. അന്നൊക്കെ അമ്മ കത്ത് എഴുതി തീരാന്‍ കാത്തിരിക്കും, കാരണം അതുകഴിഞ്ഞ് വേണം എന്റെ വിശേഷങ്ങള്‍ അച്ഛനോട് പറയാന്‍. അന്ന് ഞാന്‍ ഉപയോഗിച്ചിരുന്നത് ഒരു ഹീറോ പേനയാണ്. എനിക്കും അനുജത്തിയ്ക്കും അന്ന് ചില അലര്‍ജികളൊക്കെ ഉണ്ടായിരുന്നു അതൊന്നും ഞങ്ങള്‍ അച്ഛനെ അറിയിച്ചിരുന്നില്ല. ഇന്ന് അമ്മ ഈ കത്ത് കാണിച്ചപ്പോള്‍ എനിക്ക് കരച്ചിലാണ് വന്നത്. നാളെ അവരുടെ ഇരുപത്തി ഏഴാം വിവാഹ വാര്‍ഷികമാണ്. ഇത്രയും നല്ല മാതാപിതാക്കളെ ലഭിച്ചതില്‍ ഞങ്ങള്‍ ഭാഗ്യവതികളാണ്. അവര്‍ നടത്തിയ അപാരമായ പരിശ്രമമാണ് നമ്മളെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. നിങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ഉണ്ടാകും',- എന്നാണ് നമിതയുടെ കുറിപ്പ്.
സിനിമയില്‍ എത്തി ചുരുങ്ങിയ കാലം കൊണ്ട് ഒരു പിടി മികച്ച കഥാപാത്രങ്ങളെ മലയാളികള്‍ക്ക് സമ്മാനിച്ച
താരത്തിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത് ഈശോ എന്ന ചിത്രമാണ്. ഒക്ടോബര്‍ അഞ്ചിന് സോണി ലിവിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. ജയസൂര്യ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് നാദിര്‍ശയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.