ഗംഭീര ഓഫറുകളുമായി ഇത്തിസലാത്ത് .. പ്രിപെയ്ഡ് ഉപഭോക്താക്കള്‍ക്ക് വാട്ട്‌സ് ആപ്പും ഫേസ്ബുക്കും ബിബിഎമ്മും ട്വിറ്ററും ഫ്രീ

 


ദുബൈ: (www.kvartha.com 22.01.2015) യു എഇ-യിലെ ടെലികോം ഓപ്പറേറ്ററായ ഇത്തിസലാത്തിന്റെ പ്രിപൈയ്ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഓരോ റീചാര്‍ജിലും ഉപയോക്താക്കള്‍ക്ക് ഫേസ് ബുക്കും, വാട്ട്‌സ് ആപ്പും ട്വിറ്ററും ബിബിഎമ്മും സൗജന്യമായി പ്രവര്‍ത്തിക്കുന്നതിനുള്ള അവസരമൊരുക്കുകയാണ് ഇത്തിസലാത്ത്

ഗംഭീര ഓഫറുകളുമായി ഇത്തിസലാത്ത് .. പ്രിപെയ്ഡ് ഉപഭോക്താക്കള്‍ക്ക് വാട്ട്‌സ് ആപ്പും ഫേസ്ബുക്കും  ബിബിഎമ്മും ട്വിറ്ററും  ഫ്രീ ടോക് ടൈം വാലിഡിറ്റി അവസാനിക്കും വരെയാകും ഇത്തിസലാത്ത് ഈ സേവനങ്ങള്‍ ലഭ്യമാക്കുക. ത്രിജി, ഫോര്‍ ജി മൊബൈല്‍ നെറ്റവര്‍ക്കുകള്‍ ഉപയോഗിക്കുന്ന ആര്‍ക്കും എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ ഉപയോഗിക്കാനുള്ള അവസരം ലഭ്യമാകുന്നതാണ്.

യു എ ഇയിലെ യുവത്വങ്ങള്‍ക്കിടയില്‍ ഇത്തിസലാത്ത്  നടത്തിയ സര്‍വ്വെകളുടെ അടിസ്ഥാനത്തിലാണ്  പുതിയ നീക്കം. സോഷ്യല്‍ മീഡിയയുടെ ഉപയോഗം ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നുവെന്ന തിരിച്ചറിവാണ് സൗജന്യമായി ഇത്തരം സേവനങ്ങള്‍ സൗജന്യമായി നല്കാൻ  ഇത്തിസലാത്തിനെ പ്രേരിപ്പിക്കുന്നത്.

Also Read:
15 കാരിയെ മാസങ്ങളോളം പീഡനത്തിനിരയാക്കിയ പിതാവ് അറസ്റ്റില്‍
Keywords:  Facebook, Mobile Phone, Social Network, Survey, Gulf
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia