ഖാസിം ഉടുമ്പുന്തല
അബുദബി: (www.kvartha.com 19.12.2021) അറബ് പൊലീസ് ദിനത്തിൽ (ഡിസംബർ 18) അഭിമാനത്തോടെ അബുദബി പൊലീസ്. മേഖലയുടെ സുരക്ഷയും ജനങ്ങളുടെ ശാന്തിയും സമാധാനവും ഉറപ്പാക്കുന്നതിൽ പൊലീസ് സദാ സജ്ജമാണെന്ന് അബുദബി പൊലീസ് ചീഫ് കമാൻഡർ മേജർ ജനറൽ ഫാരിസ് ഖലഫ് അൽ മസ്റൂഇ പറഞ്ഞു.
സുരക്ഷാരംഗങ്ങളിൽ കിട്ടുന്ന സംഭാവനകളുടെ അടിസ്ഥാനത്തിൽ ആഗോളതലത്തിൽ അബുദബി പൊലീസ് വമ്പൻ നേട്ടങ്ങളാണ് കരസ്ഥമാക്കിയിട്ടുള്ളത്. ലോകത്തിലെ സുരക്ഷിതനഗരങ്ങളുടെ പട്ടികയിൽ അബുദബിയുടെ സ്ഥാനം ഏറ്റവും മുന്നിട്ടു നിൽക്കുന്നു. കോവിഡ് മഹാമാരിയെത്തുടർന്ന് വാണിജ്യ വ്യവസായമേഖലയുടെ സമഗ്ര ഡിജിറ്റൽ പരിവർത്തനത്തിനാണ് മേഖല സാക്ഷ്യംവഹിച്ചത്.
ഡിജിറ്റൽ സുരക്ഷയുറപ്പാക്കുന്നതിൽ ആഗോളതലത്തിലെ മികവും അബുദബിക്ക് അവകാശപ്പെടാവുന്നതാണ്. പൊലീസ് സൈബർ സുരക്ഷാ വിഭാഗത്തിന്റെ കുറ്റമറ്റ പ്രവർത്തനങ്ങളും ഈ വസ്തുതക്ക് ഉപോൽബലമേകുന്നു. ഈ നേട്ടങ്ങൾക്കായി പ്രവർത്തിച്ച സേനയിലെ സർവരെയും അറബ് പൊലീസ് ദിനത്തിൽ അഭിനന്ദിക്കുന്നതായും പൊലീസ് മേധാവി പറഞ്ഞു.

Keywords: Abu Dhabi, Gulf, News, Police, Security, Arabic, Abu Dhabi police proudly celebrated Arab Police Day.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.