ഡോ ആസാദ് മൂപ്പന്റെ നേതൃത്വത്തില്‍ 50 ഫിലിപ്പിനോ കുട്ടികള്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ

 



ദുബൈ: ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത ഡോക്ടറും വ്യവസായിയുമായ ഡോ ആസാദ് മൂപ്പന്‍ 50 ഫിലിപ്പിനോ കുട്ടികള്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തുമെന്ന് അറിയിച്ചു. സേവ് ദി ലിറ്റില്‍ ഹാര്‍ട്ട്‌സ് എന്ന പേരില്‍ മനിലയിലാണ് ക്യാമ്പയിന്‍ തുടങ്ങിയിരിക്കുന്നത്. ഇതിനുമുന്‍പ് അദ്ദേഹം ഇന്ത്യയില്‍ നൂറു കുട്ടികള്‍ക്ക് സൗജന്യമായി ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു.

ദുബൈയിലെ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെ ശാഖയായ ഡോ മൂപ്പന്‍സ് ഫൗണ്ടേഷനാണ് കുട്ടികള്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ നല്‍കുന്നതിന്റെ എല്ലാവിധ ചെലവുകളും വഹിക്കുന്നത്. അതിര്‍ത്തിക്കപ്പുറത്തേയ്ക്ക് സഹായമെത്തിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഫിലിപ്പീന്‍സിലും ക്യാമ്പയിന്‍ നടത്തുന്നത്.

ഡോ ആസാദ് മൂപ്പന്റെ നേതൃത്വത്തില്‍ 50 ഫിലിപ്പിനോ കുട്ടികള്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയമനിലയിലെ മകതി ഷാങ്രിലാ ഹോട്ടലില്‍ വച്ച് നടത്തിയ പരിപാടിക്കിടെയാണ് ഡോ ആസാദ് മൂപ്പന്‍ 50 കുട്ടികള്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ നല്‍കുന്നത് പ്രഖ്യാപിച്ചത്. ഫിലിപ്പീന്‍സ് ആരോഗ്യ സെക്രട്ടറി എ്ര്രനിക് ഒന, ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് ദാസ് ഗുപ്ത, ഡിഎം ഹെല്‍ത്ത് കെയറിലെ മുതിര്‍ന്ന ഡോക്ടാര്‍മാര്‍, ശസ്ത്രക്രിയക്ക് വിധേയരാകുന്ന 50 കുട്ടികള്‍, അവരുടെ മാതാപിതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

SUMMARY: Dubai-based doctor- entrepreneur Dr Azad Mooppen has launched a new charity drive in the Philippines by offering free heart surgery to 50 Filipino children suffering from heart problems.

Keywords: Gulf news, Dubai-based doctor- entrepreneur, Dr Azad Mooppen, Launched, Charity drive, Philippines, Heart surgery, 50 Filipino children, Suffering, Heart problems.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia