ഷാര്‍ജ ആശുപത്രിയില്‍ 3 മാസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞു

 


ഷാര്‍ജ: (www.kvartha.com 27.09.2015) ഷാര്‍ജയിലെ അല്‍ കുവൈറ്റി ആശുപത്രിയില്‍ 3 മാസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞു. കുഞ്ഞുങ്ങളെ കൊണ്ടുനടക്കുന്ന ഉന്തുവണ്ടിയിലാണ് കുഞ്ഞിനെ കണ്ടത്.

കുഞ്ഞിന്റെ മാതാവിനായി മണിക്കൂറുകള്‍ കാത്തുവെങ്കിലും ഫലമുണ്ടായില്ല. നല്ലരീതിയില്‍ വസ്ത്രം ധരിച്ച സ്ത്രീയാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.

ഷാര്‍ജ ആശുപത്രിയില്‍ 3 മാസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞു

ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസെത്തി അന്വേഷണമാരംഭിച്ചു. സിസിടിവി ക്യാമറകളുടെ സഹായത്തോടെ മാതാവിനെ കണ്ടെത്താനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കുട്ടിയെ പോലീസ് അല്‍ ഖാസിമി ആശുപത്രിയിലേയ്ക്ക് മാറ്റി.

SUMMARY: A three-month-old baby girl was abandoned by her mother in the women's waiting area of Al Kuwaiti hospital in Sharjah.

Keywords: UAE, Abandoned, Baby, Mother, Sharjah,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia