സൗ­ദി വാ­ഹ­നാ­പ­ക­ട­ത്തില്‍ മ­ല­യാ­ളി നേ­ഴ്‌­സു­മാര്‍ മ­രിച്ചു

 


സൗ­ദി വാ­ഹ­നാ­പ­ക­ട­ത്തില്‍ മ­ല­യാ­ളി നേ­ഴ്‌­സു­മാര്‍ മ­രിച്ചു
Pradeepa
റിയാദ്: സൗ­ദി­യി­ലുണ്ടായ വാഹനാപകട­ത്തില്‍ മലയാളി നഴ്‌സുമാര്‍  മ­രിച്ചു. ചൊ­വാഴ്­ച അര്‍­ധ­രാ­ത്രി­യോ­ടെ­യാ­യി­രു­ന്നു അ­പക­ടം ന­ട­ന്ന­ത്. പത്തനം­തി­ട്ട­യിലെ ജയശ്രീ (32), കോടഞ്ചേരി കണ്ണോത്തക്ക കുഴീക്കാട്ടില്‍ പ്രദീപ (30) എന്നി­വ­രാ­ണ് മ­രി­ച്ച നേ­ഴ്‌­സു­മാര്‍.

ഇ­രു­വരും അല്‍ ഈസ്‌ ജനറല്‍ ആശുപത്രിയിലെ ന­ഴ്‌­സു­മാ­രാണ്‌. ജിദ്ദയില്‍ നിന്നും 110 കി­ലോ­ മീ­റ്റര്‍ ദൂരെ അല്‍ ഈ­സി­ലേ­ക്ക് പോ­കു­മ്പോള്‍ ഇ­വര്‍ സ­ഞ്ച­രി­ച്ച വാന്‍ ട്രക്കുമായി കൂട്ടിയി­ടി­ച്ചാ­ണ് അ­പക­ടം സം­ഭ­വി­ച്ചത്. ശാ­ലോം ടി.വി. ചാനല്‍ ജീവനക്കാരനായ പ്രതീഷിന്റെ ഭാര്യ­യാ­ണ് മ­രി­ച്ച പ്രദീപ.

അവധികഴിഞ്ഞ് ശനിയാഴ്ചയാണ് പ്രദീപ ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോ­യത്. മ­രി­ച്ച പ്രദീ­പ കുടുംബ­ത്തി­ന്റെ ഏ­ക അത്താണിയായിരുന്നു. മലാപറമ്പ് ഇഖ്‌റ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി നോക്കുന്നതിനിടെയാണ് ഗള്‍ഫിലേക്ക് പോയത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് കീഴിലുള്ള കോളജില്‍ നിന്നാണ് നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയത്. 2011 സപ്തംബറില്‍ ആയി­രു­ന്നു പ്ര­ദീ­ഷി­ന്റെയും പ്ര­ദീ­പ­യു­ടെയും വി­വാ­ഹം ന­ട­ന്നത്. റോസമ്മയാണ് പ്രദീപയുടെ മാതാവ്. സഹോദരങ്ങള്‍ ദീപ, ദി­ലീപ്

ചൊ­വ്വാഴ്ച അര്‍ധരാത്രിയോടെയാണ് പ്രദീപയുടെ വീട്ടുകാര്‍ അപകടവിവരം അറിയുന്നത്. ഉടന്‍ പ്രദീപയോടൊപ്പം ജോലി ചെയ്യുന്ന വൈത്തിരി സ്വദേശി ജിതേഷിനെ വിളിച്ചു. ഇപ്പോള്‍ നാട്ടിലുള്ള ജിതേഷ് സൗദി അധകൃതരുമായി ബന്ധപ്പെട്ട് മരണവിവരം സ്ഥിരീകരിക്കുകയായിരുന്നു.

Keywords:  Riyadh, Gulf, Accidental Death, Saudi Arabia, Kerala, Pradeepa, Jayashree
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia