കുവൈതില്‍ താമസ സ്ഥലത്ത് കഞ്ചാവ് വളര്‍ത്തി വില്‍പന നടത്തിയെന്ന കേസില്‍ 2 പേര്‍ അറസ്റ്റില്‍
Mar 21, 2022, 13:19 IST
കുവൈത് സിറ്റി: (www.kvartha.com 21.03.2022) കുവൈതില്‍ താമസ സ്ഥലത്ത് കഞ്ചാവ് വളര്‍ത്തി വില്‍പന നടത്തിയെന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കുവൈത് ഡ്രഗ്‌സ് ആന്‍ഡ്് ആല്‍കഹോള്‍ കണ്‍ട്രോള്‍ ജനറല്‍ ഡിപാര്‍ട്‌മെന്റിന്റെ (ജി ഡി ഡി എ സി) കീഴിലുള്ള ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒരു കിലോ കഞ്ചാവും മൂന്ന് കഞ്ചാവ് ചെടികളും അപാര്‍ട്‌മെന്റില്‍ നിന്ന് പിടിച്ചെടുത്തുവെന്നാണ് റിപോര്‍ട്.
ചോദ്യം ചെയ്യലില്‍ കുറ്റങ്ങള്‍ സമ്മതിച്ചായും മയക്കുമരുന്ന് കടത്ത് നടത്തിയിട്ടുണ്ടെന്നും ഇരുവരും ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. രണ്ട് പ്രതികളെയും ഇവരില്‍ നിന്ന് പിടിച്ചെടുത്ത സാധനങ്ങളും തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
അപാര്‍ട്‌മെന്റിലായിരുന്നു കഞ്ചാവ് കൃഷി നടത്തിയത്. 14 ഗ്രാം കഞ്ചാവ് അടങ്ങിയ ചെറിയ രണ്ട് പാകറ്റുകളും ചെറിയ അളവില്‍ ഹാഷിഷുമായി പ്രതികളിലൊരാളാണ് ആദ്യം പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അപാര്‍ട്‌മെന്റ് കേന്ദ്രീകരിച്ച് കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്ന വിവരം പുറത്തുവന്നത്. ഇതോടെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പബ്ലിക് പ്രോസിക്യൂഷനെ സമീപിച്ച് റെയ്ഡ് നടത്താനുള്ള അനുമതി വാങ്ങിയതിന് ശേഷം പരിശോധനയ്ക്ക് എത്തുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.