വെള്ളിയാഴ്ചകളില്‍ ദുബൈ മെട്രോ രാവിലെ 10 മണി മുതല്‍ ഓടിത്തുടങ്ങും; ട്രാം ഇനി മറീന ലൂപിലേയ്ക്കില്ല

 


ദുബൈ: (www.kvartha.com 28.09.2015) ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ദുബൈ മെട്രോയുടെ പ്രവൃത്തി സമയങ്ങളില്‍ മാറ്റം വരുത്തി. വെള്ളിയാഴ്ചകളിലെ പ്രവൃത്തി സമയത്തിലാണ് മാറ്റം. ഒക്ടോബര്‍ 2 മുതല്‍ എല്ലാ വെള്ളിയാഴ്ചകളിലും ദുബൈ മെട്രോ രാവിലെ 10 മുതല്‍ ഓടിത്തുടങ്ങും. നേരത്തേ വെള്ളീയാഴ്ചകളില്‍ ദുബൈ മെട്രോ സര്‍വീസ് ആരംഭിച്ചിരുന്നത് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു.

മെട്രോ ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥമാണ് മാറ്റം വരുത്തിയതെന്ന് ആര്‍.ടി.എ വ്യക്തമാക്കി. കൂടാതെ ദുബൈ ട്രാം മറീന ലൂപ്പിലേയ്ക്കുള്ള സര്‍വീസ് അവസാനിപ്പിക്കുന്നതായും ആര്‍ടിഎ അറിയിച്ചു. ട്രാം ജെബിആറിലും മറീനയിലും സെമി സര്‍ക്കുലര്‍ സര്‍വീസ് നടത്തുന്നതിനാലാണിത്. ഇതോടെ ട്രാമിന്റെ സഞ്ചാര സമയം 54 മിനിട്ടില്‍ നിന്നും 45 മിനിട്ടായി ചുരുങ്ങും.
വെള്ളിയാഴ്ചകളില്‍ ദുബൈ മെട്രോ രാവിലെ 10 മണി മുതല്‍ ഓടിത്തുടങ്ങും; ട്രാം ഇനി മറീന ലൂപിലേയ്ക്കില്ല

SUMMARY: Dubai’s Roads and Transport Authority (RTA) has announced changes to Dubai Metro’s operational hours on Friday, with service starting at 10am (instead of 1pm) from October 2.

Keywords: Roads and Transport Authority (RTA), Dubai Metro, Operational hours, Friday,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia