ഷാര്‍ജ നിവാസികള്‍ പ്രതീക്ഷിച്ച ആ മുട്ട് ഒക്ടോബര്‍ 20 മുതല്‍; വൈകിട്ട് 3 മുതല്‍ രാത്രി 10 വരെ

 


ഷാര്‍ജ: (www.kvartha.com 22.09.15) ഡിപാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് കമ്യൂണിറ്റി ഡവലപ്‌മെന്റ് ഒക്ടോബര്‍ 20 മുതല്‍ ഷാര്‍ജയില്‍ സെന്‍സസ് ആരംഭിക്കും. വൈകുന്നേരങ്ങളില്‍ മാത്രമാണ് വിവരശേഖരണം. വൈകിട്ട് 3 മുതല്‍ രാത്രി 10 മണിവരെയാണിത്.

ഷാര്‍ജയിലെ അല്‍ മജാസ്, അല്‍ റഹ്മാനിയ്യ, അല്‍ സനാഇയ്യ, അല്‍ റോള എന്നീ സ്ഥലങ്ങളിലാണ് ആദ്യം ട്രയല്‍ സെന്‍സസ് നടത്തിയത്. ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 3 വരെയായിരുന്നു ഇത്.

അഡ്രസ്, കുടുംബാംഗങ്ങളുടെ പേരും എണ്ണവും, ഐഡി കാര്‍ഡ് നമ്പറുകള്‍, വിവരങ്ങള്‍ നല്‍കിയ ആളുടെ കോണ്ടാക്റ്റ് നമ്പറുകള്‍ എന്നിവയാണ് സെന്‍സസിനെത്തുന്നവര്‍ ആവശ്യപ്പെടുക.

സെന്‍സസില്‍ പാര്‍ട്ട് ടൈം ജോലിക്ക് ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സെപ്റ്റംബര്‍ 30 വരെ സമയമുണ്ടെന്ന് ഷാര്‍ജ സെന്‍സസ് 2015 സുപ്രീം കമ്മിറ്റി ചെയര്‍മാന്‍ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ തനി അറിയിച്ചു.

ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.SharjahCensus.ae വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.

ഷാര്‍ജ നിവാസികള്‍ പ്രതീക്ഷിച്ച ആ മുട്ട് ഒക്ടോബര്‍ 20 മുതല്‍; വൈകിട്ട് 3 മുതല്‍ രാത്രി 10 വരെ


SUMMARY: The Department of Statistics and Community Development (DSCD) in Sharjah has decided to carry out the forthcoming census from October 20 in the evenings only - from 3pm until 10 pm during the period of the census.

Keywords: UAE, Census, Department of Statistics and Community Development (DSCD), Sharjah
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia