കെവാര്‍ത്ത തുണയായി; മാളില്‍നിന്ന് കളഞ്ഞുകിട്ടിയ പാസ്‌പോര്‍ട്ടുകള്‍ ഉടമകള്‍ക്ക് തിരികെ ലഭിച്ചു
Jan 13, 2014, 08:39 IST
ദമ്മാം: ദമ്മാമിലെ ഷോപ്പിംഗ് മാളില്‍ നിന്ന് കളഞ്ഞുകിട്ടിയ പാസ്‌പോര്‍ട്ടുകളുടെ ഉടമകളെ കണ്ടെത്തി. കെവാര്‍ത്ത ഞായറാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ഉടമകളെ കണ്ടെത്താന്‍ സഹായിച്ചത്. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഉടമകള്‍ ഷോപ്പിംഗ് മാള്‍ മാനേജര്‍ കൊല്ലം സ്വദേശി റഫീഖുമായി ബന്ധപ്പെട്ട് പാസ്‌പോര്‍ട്ടുകള്‍ കൈപ്പറ്റി.
ദമ്മാമിലെ ഒരു കെമിക്കല്‍ കമ്പനിയില്‍ ജോലിചെയ്യുന്ന കാക്കടവിലെ അഹ് മദ് കുഞ്ഞിയുടെ ഭാര്യ സല്‍മത്ത് അഹ് മദ് കുഞ്ഞി, മക്കളായ ഫയാസ്, ഫഹ് മീദ എന്നിവരുടെ പാസ്‌പോര്‍ട്ടുകളാണ് ദമ്മാമിലെ ഷോപ്പിംഗ് മാളില്‍ നിന്ന് ഒരാഴ്ച മുമ്പ് കളഞ്ഞുകിട്ടിയത്. പാസ്‌പോര്‍ട്ടുകള്‍ മലയാളികളുടേതാണെന്ന് മനസ്സിലായ ഷോപ്പിംഗ് മാള്‍ മാനേജര്‍ റഫീഖ് അവയുടെ ഉടമയെ തേടുകയായിരുന്നു.
അതിന്റെ ഭാഗമായാണ് കെവാര്‍ത്തയുമായി ബന്ധപ്പെട്ടത്. കെവാര്‍ത്ത ഞായറാഴ്ച വൈകിട്ട് വാര്‍ത്ത പ്രസിദ്ധീകരിച്ച ഉടന്‍തന്നെ അത് ശ്രദ്ധയില്‍പെട്ട നാട്ടിലെ ബന്ധുക്കള്‍ ദമ്മാമിലുള്ള അഹ്മദ് കുഞ്ഞിയേയും ഭാര്യ സല്‍മത്തിനേയും ഈ വിവരം അറിയിക്കുകയായിരുന്നു. ഡിസംബര്‍ 23ന് ആണ് സല്‍മത്തും മക്കളും സൗദി അറേബ്യയില്‍ വിസിറ്റിംഗ് വിസയില്‍ എത്തിയത്. അഹ് മദ് കുഞ്ഞി ഫെബ്രുവരി മൂന്നിന് ജോലിയില്‍ നിന്ന് വിരമിച്ച് നാട്ടിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. അതിന് മുന്നോടിയായി ഭാര്യയേയും മക്കളേയും കൂട്ടി ഉംറ നിര്‍വഹിക്കാന്‍ വേണ്ടിയാണ് അവരെ നാട്ടില്‍ നിന്ന് വിസിറ്റിംഗ് വിസയില്‍ സൗദിയില്‍ കൊണ്ടുവന്നത്.
കഴിഞ്ഞ ശനിയാഴ്ച ദമ്മാമിലെ ലേഡീസ് മാര്‍ക്കറ്റിന് സമീപത്ത് വെച്ചാണ് പാസ്‌പോര്‍ട്ടുകള്‍ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. ഒരു സ്ത്രീ ബാഗ് മോഷ്ടിച്ചതാണെന്ന് സംശയമുണ്ടായിരുന്നു. തൊട്ടുമുമ്പ് ജ്വല്ലറിയില്‍ കയറിയ ഇവര്‍ അവിടെ നിന്ന് ഇറങ്ങുന്നത് നിരീക്ഷിച്ച സ്ത്രീ ആഭരണങ്ങള്‍ ബാഗില്‍ സൂക്ഷിച്ചിട്ടുണ്ടാവാം എന്ന ധാരണയിലാണ് ബാഗ് കവര്‍ന്നതെന്നാണ് സംശയിക്കുന്നത്. ബാഗില്‍ മൊബൈലും ചില സാധനങ്ങളും ഉണ്ടായിരുന്നു. ബാഗ് കൈക്കലാക്കിയ സ്ത്രീ അതിനകത്തുണ്ടായിരുന്ന മൊബൈല്‍ ഫോണും ചില സാധനങ്ങളും കൈക്കലാക്കിയ ശേഷം ബാഗ് ഷോപ്പിംഗ് മാളില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഉടമസ്ഥരെത്തിയാല്‍ തിരിച്ചുനല്‍കാനായി ബാഗ് മാളിലെ ജീവനക്കാര്‍ മാളിനകത്തെ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറിയിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പെട്ട റഫീഖ് പാസ്‌പോര്‍ട്ടുകള്‍ മലയാളികളുടേതാണെന്ന് മനസ്സിലായതിനെതുടര്‍ന്ന് കെവാര്‍ത്തയുമായി ബന്ധപ്പെടുകയായിരുന്നു.
Related News:
ദമ്മാമില്‍ 3 മലയാളികളുടെ പാസ്‌പോര്‍ട്ടുകള്‍ കളഞ്ഞുകിട്ടി; ഉടമകളെ തേടി ഷോപ്പിംഗ് മാള്‍ മാനേജര്‍
Keywords: Passport, Malayalees, Dammam, Gulf, Shopping Mall, Rafeeq, Salmath, Fayas, Fahmeeda, Manager, Kanhangad, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.