Investigation | കോച്ചിംഗ് സെന്റര്‍ അപകടം: കേസ് സിബിഐക്ക് കൈമാറി ഡല്‍ഹി ഹൈകോടതി

 
Investiagtion
Investiagtion

Image Credit: Central Bureau of Investigation (India) (@CBIHeadquarters) / X

എംസിഡി അടക്കമുള്ള സര്‍കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനം കാര്യക്ഷമമായിരുന്നില്ലെന്ന് കോടതി

ഡൽഹി: (KVARTHA) ഐഎഎസ് കോച്ചിംഗ് സെന്ററിൽ ഉണ്ടായ അപകടത്തിൽ മലയാളിയടക്കം മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. 

ദില്ലി ഹൈകോടതി കേസ് സിബിഐക്ക് കൈമാറി. കേന്ദ്ര വിജിലൻസ് കമ്മീഷന്റെ ഉന്നത ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നേതൃത്വം നൽകാനും കോടതി നിർദ്ദേശിച്ചു.

വെള്ളം നിറഞ്ഞ റോഡിലൂടെ അമിത വേഗതയിൽ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  ഇയാൾക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അടക്കമുള്ള സർക്കാർ ഏജൻസികളുടെ പ്രവർത്തനം കാര്യക്ഷമമായിരുന്നില്ലെന്നും കോടതി വിമർശിച്ചു.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia