ബന്ധുവായ പെണ്‍കുട്ടിയുമായി പ്രണയം; അമ്മൂമ്മയുടെ അനുജത്തിയുടെ ശവസംസ്കാരത്തില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങിയ യുവാവിനെ മൂന്നംഗസംഘം വഴിയില്‍ തടഞ്ഞുനിറുത്തി കുത്തിക്കൊലപ്പെടുത്തി
Nov 19, 2019, 16:48 IST
കൊല്ലം: (www.kvartha.com 19.11.2019) അമ്മൂമ്മയുടെ അനുജത്തിയുടെ ശവസംസ്കാരത്തില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങിയ യുവാവിനെ മൂന്നംഗസംഘം വഴിയില്‍ തടഞ്ഞുനിറുത്തി കുത്തിക്കൊലപ്പെടുത്തി. നെടുമ്പന പള്ളിമണ്‍ പുലിയില ചരുവിള വീട്ടില്‍ അശോകന്റെ മകന് ആദര്‍ശ്(24) ആണ് അക്രമികളുടെ കുത്തേറ്റ് മരിച്ചത്. കൊലപാതക സംഘത്തില്‍ ഒരാളുടെ ബന്ധുവായ പെണ്‍കുട്ടിയുമായി ആദര്‍ശ് പ്രണയത്തിലായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.
സംഭവവുമായി ബന്ധപ്പെട്ട് പള്ളിമണ്‍ സ്വദേശി ചിന്തുവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ണനല്ലൂര്‍ പോലീസ് പിടികൂടി. സംഘത്തിലെ മറ്റ് രണ്ട് പേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു കൊലപാതകം നടന്നത്. അമ്മ ഉഷയുടെ അമ്മയുടെ അനുജത്തിയുടെ സംസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുമ്പോഴായിരുന്നു ആദര്‍ശിന് നേരെയുള്ള ആക്രമണം.
മരണവീടിനടുത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് എടുക്കാനെത്തിയ ആദര്‍ശിനെ മൂന്നംഗസംഘം കുത്തി വീഴ്ത്തുകയായിരുന്നു. അക്രമത്തില്‍ കഴുത്തിനും കൈയുടെ തോളിലും കുത്തേറ്റ ആദര്‍ശ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞു.
ജില്ല ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. അജീഷയാണ് സഹോദരി. ഗ്രാഫിക് ഡിസൈന്‍ കോഴ്സ് കഴിഞ്ഞ് മുഖത്തലയില്‍ സ്വകാര്യ സ്ഥാപത്തില്‍ ജോലി ചെയ്യുകയായിരുന്നു ആദര്‍ശ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Youth stabbed to death while attending grandmother’s funeral, Kollam, News, Local-News, Murder, Crime, Criminal Case, Police, Arrested, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.