Crime | കണ്ണൂരില്‍ അമ്മയെ തല ചുമരില്‍ ഇടിച്ച് കൊന്നതിന് ശേഷം മകന്‍ ജീവനൊടുക്കിയതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് 

 
Youth Kills Woman, Then Himself in Kannur
Youth Kills Woman, Then Himself in Kannur

Photo: Arranged

● വയോധികയുടെ തലയിലും മുഖത്തും പരുക്കുകളുണ്ടായിരുന്നു. 
● വീടിന്റെ ചുമരുകളിലും അടുക്കളയിലും ഹാളിലുമായി രക്തക്കറ കണ്ടെത്തിയിരുന്നു. 
● 'കെഎസ്ഇബി ജീവനക്കാരനായ യുവാവ് അമിത മദ്യപാനത്തിന് അടിമയായിരുന്നു.'

കണ്ണൂര്‍: (KVARTHA) ജില്ലയിലെ മാലൂരില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടംറിപ്പോര്‍ട്ട്. മകന്‍ സുമേഷ് അമ്മയെ തല ചുമരില്‍ ഇടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്ന വിവരം. നിര്‍മ്മലയുടെ തലയ്ക്ക് മാരകമായ ക്ഷതമേറ്റിട്ടുണ്ട്. കൂടാതെ ശരീരത്തില്‍ ചവിട്ടേറ്റ പാടുകളുമുണ്ട്. അമ്മ മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം സുമേഷ് കട്ടിലില്‍ കിടത്തി, തുടര്‍ന്ന് ഡൈനിങ് റൂമിലെ ഫാനില്‍ തൂങ്ങിമരിച്ചതാകാമെന്ന് മാലൂര്‍ പൊലീസ് കണ്ടെത്തി.

നിര്‍മ്മലയുടെ തലയിലും മുഖത്തും പരുക്കുകളുണ്ടായിരുന്നു. വീടിന്റെ ചുമരുകളിലും അടുക്കളയിലും ഹാളിലുമായി രക്തക്കറ കണ്ടെത്തിയിരുന്നു. ചുമരില്‍ തെറിച്ച രക്തം തുടച്ചുമാറ്റാന്‍ സുമേഷ് ശ്രമിച്ചിട്ടുണ്ട്. നിര്‍മ്മലയെ കൊലപ്പെടുത്തിയ ശേഷം കട്ടിലില്‍ കിടത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് നായ വീട്ടില്‍ മണംപിടിച്ച് ഓടിയതല്ലാതെ പുറത്തേക്ക് പോയില്ല. പേരാവൂര്‍ ഡി.വൈ.എസ്.പി കെ.വി. പ്രമോദന്‍, മാലൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സ്ഥിരം മദ്യപാനിയായ സുമേഷ് മദ്യലഹരിയില്‍ വീട്ടിലെത്തി അമ്മയെ ഉപദ്രവിച്ചിരുന്നതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കെ.എസ്.ഇ.ബി. ജീവനക്കാരനായ സുമേഷ് അമിത മദ്യപാനത്തിന് അടിമയായിരുന്നുവെന്നാണ് വിവരം. അതിനാല്‍ അടുത്തുള്ള ബന്ധുക്കളുമായും നാട്ടുകാരുമായും ബന്ധമില്ലായിരുന്നു. നേരത്തെ ജോലി ചെയ്ത പെരളശ്ശേരി സെക്ഷനില്‍, ജോലി സമയത്ത് മദ്യലഹരിയില്‍ വാഹനാപകടം ഉണ്ടാക്കിയതിന് ഇയാളെ സ്ഥലം മാറ്റിയിരുന്നു. 

നാട്ടിലെ തിറ മഹോത്സവത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ നാട്ടുകാരനായ അധ്യാപകന്റെ വീട്ടില്‍ അതിക്രമം കാണിക്കുകയും കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തതിന് ഇയാള്‍ക്കെതിരെ മാലൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസുണ്ടായിരുന്നു. ഇതിനുശേഷം സസ്‌പെന്‍ഷനിലായ ഇയാളെ ഇടുക്കി മറയൂരിലേക്ക് നിയമിച്ചു. അവിടെ നിന്നും ലീവെടുത്താണ് നാട്ടിലെത്തിയത്. ഇരുവരുടെയും മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ഞെട്ടിക്കുന്ന ഈ സംഭവത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യാം.

An incident took place in Kannur's Malur where a youth killed woman and then himself. The post-mortem report revealed that the youth had hit woman's head against the wall.

#Kannur, #CrimeNews, #Murder, #Killed, #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia