Crime | 'മകളെ പെണ്ണ് കാണാൻ വന്നതാ, കുറച്ച് വെള്ളം തരുമോ'; വീട്ടിൽ കയറി യുവാവ് മാലപൊട്ടിച്ച് ഓടി, പിടികൂടി പൊലീസിലേൽപിച്ച് പ്രദേശവാസികൾ
Aug 23, 2023, 13:40 IST
മലപ്പുറം: (www.kvartha.com) പെണ്ണ് കാണാനെന്ന വ്യാജേനയെത്തി വയോധികയുടെ രണ്ട് പവൻ സ്വർണമാല കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ചുവെന്ന കേസിൽ യുവാവ് പിടിയിൽ. അശ്റഫ് (49) എന്നയാളെയാണ് പ്രദേശവാസികൾ ഓടിച്ചിട്ട് പിടികൂടിയത്. തുടർന്ന് ഇയാളെ തിരൂർ പൊലീസിൽ ഏൽപിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ തിരൂരിലെ വെട്ടം പച്ചാട്ടിരി കോട്ടേക്കാട് സ്വദേശിനി ചാലക്കപ്പറമ്പിൽ സരസ്വതിയുടെ വീട്ടിലാണ് സംഭവം.
'മകളെ പെണ്ണുകാണാൻ വന്നതാണെന്നും കുടിക്കാൻ വെള്ളം വേണമെന്നും കള്ളം പറഞ്ഞാണ് അശ്റഫ് വീട്ടിലെത്തിയത്. പിന്നീട് വയോധിക അകത്ത് പോയി വെള്ളവുമായി എത്തി. എന്നാൽ വെള്ളം വാങ്ങിക്കുടിക്കുന്നതിനിടെ അശ്റഫ് കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത് ബൈകിൽ രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. വയോധിക ബഹളം വെച്ചതോടെ പ്രദേശവാസികൾ ഓടിക്കൂടി പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു
തിരൂരിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ ഇതിനുമുമ്പ് ഇയാൾ സുഹൃത്തിനായി പെണ്ണ് കാണാനെത്തിയിരുന്നു. വീട്ടിൽ വയോധിക തനിച്ചാണെന്ന് മനസിലാക്കിയാണ് പ്രതി വീണ്ടും വന്നതെന്നാണ് പറയുന്നത്. ഇയാൾ വന്ന ഇരുചക്ര വാഹനത്തിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഇയാൾ നേരത്തെയും ഇത്തരത്തിലുള്ള മോഷണം നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്', പൊലീസ് പറഞ്ഞു.
Keywords: Necklace, Theft, Crime, Tirur, Meeting, Woman, Tried, Escape, Stealing, Gold necklaces, Elderly woman, Arrested, Chased, Locals, Police, Incident, Place, Tuesday afternoon, Came, Home, Daughter, News, Malayalam News. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.