മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ വീട്ടില്‍ കയറി കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രധാന പ്രതി പിടിയില്‍

 


ഗാന്ധിനഗര്‍: (www.kvartha.com 17.03.2020) കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ വീട്ടില്‍ കയറി കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രധാന പ്രതി പിടിയില്‍. ആര്‍പ്പൂക്കര മുതിരക്കാലയില്‍ എം ആര്‍ രോഹിത്തി(23)നെയാണ് ഗാന്ധിനഗര്‍ സി ഐ ക്ലീറ്റസ് കെ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ഈ കേസിലെ മറ്റൊരു പ്രതി അര്‍പ്പൂക്കര സ്വദേശി അന്‍സില്‍ റിമാന്‍ഡിലാണ്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രിയില്‍ രഹസ്യമായി ഡോക്ടറുടെ വീട്ടില്‍ കയറിയ പ്രതികള്‍ ഫോണില്‍ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ വീട്ടില്‍ കയറി കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രധാന പ്രതി പിടിയില്‍

ഇത്തരത്തില്‍ നിരവധി ദൃശ്യങ്ങളാണ് പ്രതിയുടെ ഫോണില്‍നിന്ന് പൊലീസ് കണ്ടെടുത്തത്. എസ് ഐ കെ ദീപക്,പ്രൊബേഷന്‍ എസ് ഐ പ്രദീപ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Keywords:  Youth filmed bed room scenes from a doctors home in Kottayam; Accused arrested, News, Local-News, Mobile Phone, Doctor, Arrested, Remanded, Police, Crime, Criminal Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia