വീട്ടമ്മയുടെ കയ്യില്‍ കടന്നുപിടിച്ച് ആക്രമിച്ചുവെന്ന കേസ്; യുവാവ് അറസ്റ്റില്‍
Oct 5, 2021, 16:30 IST
പാലക്കാട്: (www.kvartha.com 05.10.2021) വീട്ടമ്മയെ ആക്രമിച്ചെന്ന കേസില്‍ 28കാരന്‍ അറസ്റ്റില്‍. ചിറക്കാട് സ്വദേശിയായ ബൈജു എന്ന തങ്കരാജിനെ(28)യാണ് ടൗണ്‍ സൗത് പൊലീസ് അറസ്റ്റ് ചെയ്തത്. കല്‍മണ്ഡപത്താണ് സംഭവം. കഴിഞ്ഞമാസം 25ന് രാത്രി ഏഴരയോടെ കനാലില്‍വച്ച് വീട്ടമ്മയെ ദേഹോപദ്രവമേല്‍പിക്കുകയും കയ്യില്‍ കടന്നുപിടിക്കുകയും ചെയ്‌തെന്നാണ് പ്രതിക്കെതിരെയുള്ള കേസ്.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഞ്ചാവ്, അടിപിടി, പിടിച്ചുപറി തുടങ്ങി പതിനഞ്ചോളം കേസുകളില്‍ ബൈജു പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
സൗത് ഇന്‍സ്പെക്ടര്‍ ഷിജു എബ്രഹാം, സ്‌പെഷല്‍ ബ്രാഞ്ച് ഗ്രേഡ് എസ് ഐ ഗംഗാധരന്‍, എസ് ഐ സുദേവന്‍, എ എസ് ഐ മുഹമ്മദ് ഹാരിസ്, സീനിയര്‍ സി പി ഒ എം സുനില്‍, രമേഷ്, പ്രീത ജേകബ്, ഗീത, നസീര്‍, സജീന്ദ്രന്‍, ഋഷികേശന്‍, രമേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.