ബ്ലേഡുകൊണ്ട് സ്ത്രീകളെ ആക്രമിക്കുന്ന അജ്ഞാതന്‍; സ്ത്രീകള്‍ ഭീതിയില്‍
Dec 10, 2011, 13:43 IST
ഗോരഖ്പൂര്‍: രാത്രി 8 മണികഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് വീടിനുപുറത്തിറങ്ങാന്‍ ഭയം. ഏതുസമയത്താണ് ബൈക്കിലെത്തുന്ന അജ്ഞാതന്‍ ബ്ലേഡുപോലുള്ള മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മുഖത്ത് ആഴത്തിലുള്ള മുറിവേല്‍പിക്കുന്നതെന്ന ഭീതിയിലാണ് ഗോരഖ്പൂരിലെ സ്ത്രീകള്‍. 20നും 28നും ഇടയ്ക്ക് പ്രായമുള്ള, മുടി നീട്ടിവളര്‍ത്തിയ യുവാവാണ് സ്ത്രീകളെ ആക്രമിക്കുന്നത്. ഉയരമുള്ള ശരീരം. കറുത്തജാക്കറ്റും ധരിച്ച് ബൈക്കിലാണ് യാത്ര. രാത്രി 8 മണിക്കും 10 മണിക്കും ഇടയിലാണ് ബ്ലേഡ് മനുഷ്യന്റെ വിളയാട്ടം. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെയാണ് ഇയാള്‍ ആക്രമണത്തിന് ഇരയാക്കുക. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 5 സ്ത്രീകള്‍ ആക്രമിക്കപ്പെട്ടു. തിങ്കളാഴ്ച രാത്രി ശകുന്തളാ ദേവിയെന്ന വീട്ടമ്മ വീട്ടിലേക്കു പോകുമ്പോളായിരുന്നു ഇയാളുടെ ആക്രമണം. വഴിയില്‍ തടഞ്ഞു നിര്‍ത്തി മുഖത്ത് വെട്ടി. മാനസിക രോഗികളാരോ ആണ് ഇതിന്റെ പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. പകല്‍ സമയങ്ങളില്‍ പോലും വീടിനു പുറത്തിങ്ങാന്‍ ഭയന്നു കഴിയുകയാണ് ഇവിടുത്തെ സ്ത്രീകള്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.