Woman killed | 'യുവതിയുടെ സ്തനവും നാവും മുറിച്ചു, സ്വകാര്യഭാഗത്തിലൂടെ ഗർഭപാത്രം പുറത്തെടുത്തു'; മന്ത്രവാദത്തിന്റെ പേരിൽ 26കാരിയെ ബലിയറുത്തതായി ആരോപണം

 


റാഞ്ചി: (www.kvartha.com) ജാർഖണ്ഡിലെ ഗർവാ ജില്ലയിൽ മന്ത്രവാദത്തിന്റെ പേരിൽ യുവതിയെ സഹോദരിയും സഹോദരനും ബലിയറുത്ത് കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന സംഭവം പുറത്ത്. പിന്നീട് മൃതദേഹം കത്തിച്ചുവെന്നാണ് ആരോപണം. ഞായറാഴ്ച സംഭവം പുറത്തറിഞ്ഞയുടൻ പൊലീസ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗർവാ നഗരത്തിലെ വാർഡ് നമ്പർ ആറിലെ ഒറോൺ തോലയിൽ താമസിക്കുന്ന ഗുഡിയ ദേവി (26) യാണ് മരിച്ചത്.
                
Woman killed | 'യുവതിയുടെ സ്തനവും നാവും മുറിച്ചു, സ്വകാര്യഭാഗത്തിലൂടെ ഗർഭപാത്രം പുറത്തെടുത്തു'; മന്ത്രവാദത്തിന്റെ പേരിൽ 26കാരിയെ ബലിയറുത്തതായി ആരോപണം

മന്ത്രവാദത്തിനിടെ ഗുഡിയ ദേവിയുടെ സ്തനവും നാവും മുറിച്ചതായി യുവതിയുടെ ഭർത്താവ് ആരോപിച്ചു. പിന്നീട് ഗർഭപാത്രവും കുടലും സ്വകാര്യ ഭാഗത്തിലൂടെ പുറത്തെടുത്തതായും ഇതുമൂലം രക്തം വാർന്നാണ് മരിച്ചതെന്നും ഇയാൾ കൂട്ടിച്ചേർത്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം. എന്നാൽ ഞായറാഴ്ച മാത്രമാണ് ഇക്കാര്യം പൊലീസിന് മുന്നിലെത്തിയത്.

സംഭവത്തെക്കുറിച്ച് ഭർത്താവ് പറയുന്നതിങ്ങനെ: ഭാര്യാസഹോദരനും സഹോദരിയും ഒരാഴ്ച മുമ്പ് തന്റെ അയൽവാസിയായ രാംശരൺ ഒറോൺ എന്ന മന്ത്രവാദിയുടെ വീട്ടിൽ വന്നിരുന്നു. ഇതിനിടയിൽ ഇവർ ഭാര്യയെ ഒറാണിന്റെ വീട്ടിലേക്ക് മന്ത്രത്തിനായി വിളിച്ചുവരുത്തി. മൂന്നുനാലു ദിവസം തുടർചയായി തന്ത്രമന്ത്രങ്ങൾ നടത്തിയ ശേഷം ചൊവ്വാഴ്ച രാവിലെ കുടുംബാംഗങ്ങളുടെ മുന്നിൽ വെച്ച് ഇവർ ഗുഡിയ ദേവിയുടെ നാവും സ്തനവും വെട്ടിമുറിച്ചു. ഗർഭപാത്രവും കുടലും കൂടി സ്വകാര്യഭാഗത്തിലൂടെ പുറത്തെടുത്തു. അതിനുശേഷം ഭാര്യ വേദനകൊണ്ട് പുളഞ്ഞു മരിച്ചു. മരണശേഷം സഹോദരിയും മറ്റുള്ളവരും മൃതദേഹം മാതൃസഹോദരൻ രങ്കയുടെ അടുത്തേക്ക് കൊണ്ടുപോയി മൃതദേഹം അവിടെ ദഹിപ്പിച്ചു'.

വിവരം ലഭിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഇൻചാർജ് യോഗേന്ദ്ര കുമാർ ഞായറാഴ്ച ഒറോൺ തോലയിലെത്തി വിഷയം അന്വേഷിച്ചു. യുവതി കൊല്ലപ്പെട്ടതായി അദ്ദേഹം സ്ഥിരീകരിച്ചു. കസ്റ്റഡിയിൽ എടുത്തവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Keywords:  Latest-News, National, Top-Headlines, Crime, Murder, Killed, Woman, Complaint, Police, Jharkhand, Dead Body, Assault, Woman Killed, Mysterious Circumstances, Tantra Mantra, Woman killed under mysterious circumstances for Tantra Mantra.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia