കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന്റെ പ്രതികാരം; യുവതിയെ മാതാവിന്റെ സഹായത്തോടെ കൊലപ്പെടുത്തി ഭര്‍ത്താവ്, 3 പേര്‍ അറസ്റ്റില്‍

 



കുമളി: (www.kvartha.com 26.07.2021) കാമുകനൊപ്പം പോയ യുവതിയെ അമ്മയുടെ സഹോദരനും യുവതിയുടെ ഭര്‍ത്താവുമായ യുവാവും അമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി. രായപ്പന്‍പെട്ടി കാളിയമ്മന്‍ തെരുവില്‍ കല്യാണ്‍ കുമാറിന്റെ ഭാര്യ രഞ്ജിതയാണ് (30) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കല്യാണ്‍ കുമാര്‍ (32), രഞ്ജിതയുടെ അമ്മ കവിത (50), ബന്ധു ആനന്ദകുമാര്‍ (35) എന്നിവരെ ഉത്തമ പാളയം ഡിവൈ എസ് പി ഉമാദേവി, ഇന്‍സ്‌പെക്ടര്‍ മായന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളെ ഉത്തമ പാളയം കോടതി റിമാന്‍ഡ് ചെയ്തു. 

ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ചെന്നൈക്ക് മുങ്ങിയ രഞ്ജിതയെ തിരികെ കൊണ്ടുവന്നാണ് കൊലപ്പെടുത്തിയത്. തേനി ജില്ലയിലെ ഉത്തമ പാളയം രായപ്പന്‍പ്പെട്ടിയിലാണ് നാടിനെ നടുക്കിയ സംഭവം. യുവതിയുടെ അമ്മ കവിതയുടെ സഹായത്തോടെ ഭര്‍ത്താവ് കല്യാണ്‍ കുമാര്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന്റെ പ്രതികാരം; യുവതിയെ മാതാവിന്റെ സഹായത്തോടെ കൊലപ്പെടുത്തി ഭര്‍ത്താവ്, 3 പേര്‍ അറസ്റ്റില്‍


കെട്ടിട നിര്‍മാണ തൊഴിലാളിയായ കല്യാണ്‍ കുമാര്‍ സഹോദരി പുത്രിയായ രഞ്ജിതയെ ഒമ്പത് വര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് എട്ട് വയസ്സുള്ള മകളുണ്ട്. ഇതിനിടെ രഞ്ജിത ചെന്നൈയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിയുള്ള വിവാഹിതനായ യുവാവുമൊത്ത് സൗഹൃദത്തിലായി. അതോടെ ഭര്‍ത്താവുമായുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. രഹസ്യബന്ധത്തിന്റെ പേരില്‍ വഴക്കായതോടെ ആഴ്ചകള്‍ക്ക് മുമ്പ് രഞ്ജിതയെ കാണാതായി. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് രഞ്ജിതയെ ചെന്നൈയില്‍നിന്ന് കണ്ടെത്തി വീട്ടുകാരെ ഏല്‍പ്പിച്ചു.

യുവതി തിരിച്ച് എത്തിയതോടെ കല്യാണ്‍ കുമാര്‍ സഹോദരിയും രഞ്ജിതയുടെ അമ്മയുമായ കവിതയുമായി കൂടിയാലോചിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. രഞ്ജിതയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുമ്പോള്‍ മകളുടെ കാലില്‍ അമര്‍ത്തി പിടിച്ചതായി അമ്മ പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് രഞ്ജിത ആത്മഹത്യ ചെയ്തതായി നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞ ശേഷം ആനന്ദകുമാറിന്റെ സഹായത്തോടെ ശ്മശാനത്തിലെത്തിച്ച് കത്തിച്ചു.   

എന്നാല്‍ സംശയം തോന്നി ചിലര്‍ അറിയിച്ചതോടെ പൊലീസ് എത്തി പാതി കത്തിക്കരിഞ്ഞ മൃതദേഹം പോസ്റ്റ്‌മോര്‍ടെത്തിനായി തേനി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ടെത്തിലാണ് സാധാരണ മരണമല്ലെന്നും കൊലപാതകമാണെന്നും വ്യക്തമായത്.

Keywords:  News, Kerala, State, Idukki, Crime, Killed, Love, Crime, Husband, Mother, Arrested, Police, Dead Body, Woman Killed by Man in Kumily
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia