കുഞ്ഞുണ്ടാവാത്തതിന്റെ പേരില്‍ യുവതിയെ കുപ്പിച്ചില്ല് തീറ്റിച്ചു

 


കുഞ്ഞുണ്ടാവാത്തതിന്റെ പേരില്‍ യുവതിയെ കുപ്പിച്ചില്ല് തീറ്റിച്ചു
കാണ്‍പൂര്‍: കുഞ്ഞുണ്ടാവാത്തതിന്റെ പേരില്‍ ഭര്‍ത്താവ് യുവതിയെ മര്‍ദ്ദിച്ച് അവശയാക്കി കുപ്പിച്ചില്ല്‌ തീറ്റിച്ചു. സംഭവത്തെ തുടര്‍ന്ന്‍ കരീന (23) എന്ന യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. വിവാഹം കഴിഞ്ഞ് രണ്ടരവര്‍ഷമായിട്ടും കുട്ടികളുണ്ടാകാത്തതിന്റെ പേരില്‍ നീരജ് കരീനയില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടു. വിവാഹമോചനത്തിന്‌ സമ്മതിക്കില്ലെന്ന്‌ കരീന അറിയിച്ചതിനെതുടര്‍ന്ന്‍ നീരജ് അക്രമാസക്തനാവുകയും ഭാര്യയെ മര്‍ദ്ദിച്ച് അവശയാക്കി കുപ്പിച്ചില്ല്‌ വായില്‍ തിരുകുകയുമായിരുന്നു. കരീനയുടെ നിലവിളികേട്ടെത്തിയ അയല്‍ക്കാര്‍ കരീനയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും രക്തം വാര്‍ന്നൊലിച്ച കരീനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. സംഭവത്തെതുടര്‍ന്ന് കരീനയുടെ ഭര്‍ത്താവ് നീരജിനെതിരെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia