സംശയരോഗിയായ യുവാവിന്റെ നിരന്തര പീഡനം; 27കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മായിയമ്മയും മകനും അറസ്റ്റില്‍
Feb 24, 2020, 12:34 IST
ബംഗളൂരു: (www.kvartha.com 24.02.2020) സംശയരോഗിയായ ഭര്‍ത്താവിന്റെ നിരന്തര പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. ബംഗളൂരു ബയ്യപ്പനഹള്ളി സ്വദേശിയായ അശ്വിനി(27) ആണ് ഭര്‍തൃപീഡനം സഹിക്കാനാകാതെ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ അശ്വിനിയുടെ ഭര്‍ത്താവ് മഹന്തേഷ്, മഹന്തേഷിന്റെ അമ്മ ശാന്തമ്മ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഏഴു വര്‍ഷം മുമ്പാണ് മഹന്തേഷും അശ്വനിയും വിവാഹിതരായത്. സ്വകാര്യ കമ്പനി ജീവനക്കാരനായ മഹന്തേഷ് ദിവസവും അശ്വിനിയെ ഉപദ്രവിച്ചിരുന്നതായി അശ്വിനിയുടെ പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാകാതെ അശ്വിനി മാതാപിതാക്കള്‍ക്കൊപ്പം മാറി താമസിക്കുകയായിരുന്നു.
ഒരു വര്‍ഷത്തോളമായി അശ്വിനിയും മഹന്തേഷും പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇരു കുടുംബങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഈയടുത്താണ് അശ്വിനി മഹന്തേഷിന്റെ വീട്ടില്‍ തിരിച്ചെത്തിയത്. പിന്നീട് വഴക്കുണ്ടായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച അശ്വിനി ആത്മഹത്യ ചെയ്യുകയായിരുന്നു. അറസ്റ്റിലായ മഹന്തേഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയിലും ശാന്തമ്മയെ ജാമ്യത്തിലും വിട്ടു.
Keywords: Bangalore, News, National, Suicide, Arrest, Arrested, Crime, Husband, Police, Custody, Death, Complaint, Woman ends life after harassment by husband

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.