Allegation | സഹോദരന് അനന്തരവകാശിക്കായി വാടകക്കാരുടെ ആണ്‍കുട്ടിയെ തട്ടിയെടുത്തതായി പരാതി; 35കാരിയായ സഹോദരി അടക്കം 4 പേര്‍ അറസ്റ്റില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സംഭവം കമല മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍.
● സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതികളെ കിട്ടിയത്.
● കുട്ടിയെ സുരക്ഷിതമായി പൊലീസ് കണ്ടെത്തി.
ലക്‌നൗ: (KVARTHA) സഹോദരന് അനന്തരവകാശിക്കായി വാടകക്കാരുടെ കുട്ടിയെ തട്ടിയെടുത്തെന്ന പരാതിയില്‍ 35കാരിയായ സഹോദരി അടക്കം നാല് പേര്‍ അറസ്റ്റിലായി. മൂന്ന് വയസ് പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോയത്. ഉത്തര്‍പ്രദേശിലെ അംറോഹയിലാണ് (Amroha) ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

കേസിനാസ്പദമായ സംഭവത്തെ കുറിച്ച് കമല മാര്‍ക്കറ്റ് പൊലീസ് പറയുന്നത്: ഒക്ടോബര്‍ നാലിനാണ് കുട്ടിയുടെ രക്ഷിതാക്കള്‍ മകനെ കാണാനില്ലെന്ന് പരാതിയുമായി എത്തുന്നത്. കേസില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ഇവര്‍ താമസിച്ചിരുന്ന മേഖലയിലെ മുഴുവന്‍ സിസിടിവി ക്യാമറകളും പരിശോധിക്കുകയായിരുന്നു. അന്വേഷണത്തിനിടെ കുഞ്ഞിനെ എടുത്ത് ഒരാള്‍ തിടുക്കത്തില്‍ ഗാന്ധി മാര്‍ക്കറ്റ് ഭാഗത്തേക്ക് പോവുന്നത് കണ്ടെത്തുകയായിരുന്നു.
ഇതില്‍ കൗമാരക്കാരനായ ഒരാളെ പൊലീസ് തിരിച്ചറിയുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് കുറ്റകൃത്യത്തിന്റെ ചുരുള്‍ അഴിഞ്ഞത്. അമ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് കുഞ്ഞിനെ കൊണ്ട് പോയതെന്ന് കൗമാരക്കാരന്‍ വിശദമാക്കുകയായിരുന്നു. അംരോഹയിലെത്തിച്ച് അമ്മയുടെ സഹോദരന്റെ ഭാര്യയ്ക്ക് കുഞ്ഞിനെ കൈമാറിയെന്നും കൗമാരക്കാരന്‍ പൊലീസിന് മൊഴി നല്‍കുകയായിരുന്നു.
താന്‍ വാടകയ്ക്ക് നല്‍കിയ വീട്ടിലെ കുടുംബത്തിലെ മൂന്ന് വയസ് പ്രായമുള്ള കുട്ടി വീടിന് പുറത്ത് കളിക്കുന്നത് കണ്ട 35കാരി കുഞ്ഞിനെയെടുത്ത് കൗമാരക്കാരനായ മകന്റെ പക്കല്‍ സഹോദരന്റെ വീട്ടിലേക്ക് കൊടുത്ത് വിടുകയായിരുന്നു. രണ്ട് പെണ്‍കുട്ടികളുള്ള സഹോദരന്റെ ഭാര്യ അനന്തരാവകാശിയായി ആണ്‍കുട്ടിയില്ലെന്ന പരാതി ഏറെ നാളായി യുവതിയോട് പറഞ്ഞിരുന്നു. സഹോദരനും സഹോദരന്റെ ഭാര്യയും ആണ്‍കുഞ്ഞ് ഉണ്ടാകാത്തതില്‍ വിഷമിക്കുന്നത് കണ്ടാണ് 35 കാരി കടുത്ത കൈ സ്വീകരിച്ചത്.
സംഭവത്തില്‍ 26കാരിയായ സഹോദര ഭാര്യയും 32 കാരനായ സഹോദരനും 35കാരിയായ വാടക വീട് ഉടമയും അറസ്റ്റിലായിട്ടുണ്ട്. ചൊവ്വാഴ്ചയാണ് കേസില്‍ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. കുട്ടിയെ 35കാരിയുടെ സഹോദരന്റെ വീട്ടില്‍ നിന്ന് സുരക്ഷിതമായി കണ്ടെത്തുകയും ചെയ്തിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
#abducting #inheritance #india #crime #justice #childsafety
