പശ്ചിമ ബംഗാളില്‍ വ്യത്യസ്ത സംഭവങ്ങളിലായി കോണ്‍ഗ്രസ്, തൃണമൂല്‍ കൗണ്‍സിലര്‍മാര്‍ വെടിയേറ്റു മരിച്ചു
Mar 14, 2022, 10:54 IST
കൊല്‍കത്ത: (www.kvartha.com 14.03.2022) പശ്ചിമ ബംഗാളില്‍ വ്യത്യസ്ത സംഭവങ്ങളിലായി കോണ്‍ഗ്രസ്, തൃണമൂല്‍ കൗണ്‍സിലര്‍മാര്‍ വെടിയേറ്റു മരിച്ചു. പാനിഹാടി, ജല്ദ മേഖലകളില്‍ ഞായറാഴ്ചയാണ് സംഭവം. അനുപം ദത്ത(48), തപന്‍ കാണ്ടു(52) എന്നിവരാണ് മരിച്ചത്. ഇരുവരും അജ്ഞാത സംഘത്തിന്റെ വെടിയേറ്റാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
അനുപം ദത്ത വൈകീട്ട് അഗര്‍പാരയിലെ നോര്‍ത് സ്റ്റേഷന് റോഡിലെ പാര്‍ക് സന്ദര്‍ശിക്കുന്നതിനിടെ മോടോര്‍ സൈകിളിലെത്തിയ അജ്ഞാതരായ യുവാക്കള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
തപന്‍ കാണ്ടു തന്റെ വസതിക്ക് സമീപം വൈകീട്ട് നടക്കാനിറങ്ങിയപ്പോള്‍ മോടോര്‍ സൈകിളിലെത്തിയ മൂന്നു യുവാക്കള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നോര്‍ത് 24 പര്‍ഗാനാസ് ജില്ലയിലെ പാനിഹാടി മുനിസിപാലിറ്റിയിലെ തൃണമൂല്‍ കൗണ്‍സിലറാണ് അനുപം ദത്ത. തപന്‍ കാണ്ടു പുരുലിയ ജില്ലയിലെ ജല്ദ മുനിസിപാലിറ്റിയില്‍ നാല് തവണ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.