Weapons seized | കണ്ണൂരില്‍ വീണ്ടും മാരകായുധങ്ങള്‍ പിടികൂടി; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

 


കണ്ണൂര്‍: (www.kvartha.com) ജില്ലയില്‍ വീണ്ടും മാരകായുധങ്ങള്‍ പിടികൂടിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അമ്പേഷണമാരംഭിച്ചു. കണ്ണൂരില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തി. മുഴക്കുന്ന് പഞ്ചായതിലെ വിളക്കോട് ചാക്കാടു നിന്നാണ് നിരവധി വടിവാളുകള്‍ ഉള്‍പെടെയുള്ള മാരകായുധങ്ങള്‍ കണ്ടെടുത്തത്.
             
Weapons seized | കണ്ണൂരില്‍ വീണ്ടും മാരകായുധങ്ങള്‍ പിടികൂടി; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

മുഴക്കുന്ന് എസ്‌ഐ ഷിബു, എസ്‌ഐ നാസര്‍ പൊയിലന്‍, എഎസ്‌ഐ രാജ് നവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആയുധങ്ങള്‍ കസ്റ്റഡിയില്‍ എടുത്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് വ്യക്തിയുടെ പറമ്പിനടുത്തുള്ള ഓവുചാലില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ മാരകായുധങ്ങള്‍ കണ്ടെത്തിയത്.
           
Weapons seized | കണ്ണൂരില്‍ വീണ്ടും മാരകായുധങ്ങള്‍ പിടികൂടി; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ഏഴ് വടിവാളുകള്‍, കൈമഴു, പിച്ചാത്തി, നഞ്ചക്ക് തുടങ്ങിയ ആയുധങ്ങളാണ് പിടികൂടിയത്. ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങള്‍. രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് വിളക്കോട്. മുഴക്കുന്ന് പഞ്ചായതിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

You Might Also Like:

Keywords:  Latest-News, Kerala, Kannur, Top-Headlines, Crime, Seized, Police, Investigates, Custody, Weapons seized again in Kannur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia