Youth Killed Minor | 'ഫേസ്ബുക് ഫ്രന്‍ഡ് റിക്വസ്റ്റ് സ്വീകരിക്കാത്തതിന് 16 കാരിയെ കൗമാരക്കാരന് കൊലപ്പെടുത്തി'; പെണ്‍കുട്ടിയുടെ അമ്മയ്ക്ക് പരിക്ക്
Jun 20, 2022, 18:06 IST
ലക്നൗ: (www.kvartha.com) ഫേസ്ബുക് ഫ്രന്‍ഡ് റിക്വസ്റ്റ് സ്വീകരിക്കാത്തതിന് 16 കാരിയെ കൗമാരക്കാരന് കൊലപ്പെടുത്തിയതായി പൊലീസ്. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് പരിക്കുപറ്റി. പെണ്‍കുട്ടിയുടെ പിതാവ് തെജ്വീര്‍ സിംഗിന്റെ പരാതിയില്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു.
സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ: ഉത്തര്‍പ്രദേശിലെ മഥുരയിലെ നഗ്ല ബോഹ്റ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒരു വിവാഹ ക്ഷണക്കത്തുമായി കൗമാരക്കാരനായ പ്രതി രവി പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വരികയായിരുന്നു. കത്ത് വാങ്ങാന്‍ പെണ്‍കുട്ടി രവിയുടെ അടുത്തേക്ക് വന്നപ്പോള്‍ അയാള്‍ കുട്ടിയെ കുത്തി.
സംഭവം കണ്ട പെണ്‍കുട്ടിയുടെ അമ്മ സുനിത ഓടിയെത്തി. ഇയാള്‍ അവരെയും ആക്രമിച്ചു. പിന്നീട് ഇയാള്‍ സ്വയം മുറിവേല്‍പ്പിച്ച് മരിക്കാന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ അമ്മ സുനിതയും പ്രതി രവിയും ആശുപത്രിയില്‍ ചികിത്സയിലാണ്.
ഫേസ്ബുക് ഫ്രന്‍ഡ് റിക്വസ്റ്റ് സ്വീകരിക്കാതിരുന്നതാണ് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്താന്‍ കാരണമെന്ന് കുട്ടിയുടെ പിതാവ് നല്കിയ പരാതിയില്‍ പറയുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.