Found Dead | ബന്ധുക്കളായ 2 യുവാക്കളുടെ മൃതദേഹം കാടിനുള്ളില്‍ തലയറുത്ത് മാറ്റിയ നിലയില്‍

 


ലക്‌നൗ: (www.kvartha.com) രണ്ട് യുവാക്കളുടെ മൃതദേഹം തലയറുത്ത് മാറ്റിയ നിലയില്‍ കാടിനുള്ളില്‍ കണ്ടെത്തി. ബന്ധുക്കളായ ഭൂപേന്ദ്ര കുമാര്‍ (20), ജഗദീഷ് (18) എന്നിവരാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ രാജ്പുരയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. വിശദമായ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ബുലന്ദ്ഷഹറില്‍ നിന്ന് കാണാതായ യുവാക്കളാണിവര്‍. ഇരുവരുടെയും വീട്ടുകാര്‍ സ്ഥലത്തെത്തിയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. സേലംപൂരിലെ കൈലവന്‍ ഗ്രാമത്തില്‍ താമസിക്കുന്ന യുവാക്കള്‍ കാളിഘോഷയാത്ര കാണാനായി രാജ്പുരയിലെത്തുകയും തുടര്‍ന്ന് കാണാതാവുകയുമായിരുന്നു.

Found Dead | ബന്ധുക്കളായ 2 യുവാക്കളുടെ മൃതദേഹം കാടിനുള്ളില്‍ തലയറുത്ത് മാറ്റിയ നിലയില്‍

തുടര്‍ന്ന് ഭൂപേന്ദ്രകുമാറിന്റെ പിതാവ് നരേഷ്, തന്റെ മകനേയും അനന്തരവനായ ജഗദീഷിനേയും കാണാനില്ലെന്ന് ബുലന്ദ്ഷഹറിലെ സേലംപൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സംശയം തോന്നിയ ചിലരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അറുത്ത്മാറ്റിയ ഇരുവരുടെയും തലകള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Keywords: Lucknow, News, National, Found Dead, Police, Crime, Uttar Pradesh: 2 men found dead.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia