റോഹിങ്ക്യൻ മുസ്ലികൾക്ക് നേരെ മ്യാൻമറിലെ സൈനിക സർകാർ നടത്തിയ അതിക്രമങ്ങൾ 'വംശഹത്യ'യെന്ന് സമ്മതിച്ച് അമേരിക; തീരുമാനം കൂട്ടക്കുരുതി നടന്ന് 5 വർഷങ്ങൾക്ക് ശേഷം
Mar 21, 2022, 12:14 IST
വാഷിംഗ്ടൺ: (www.kvartha.com 21.03.2022) അഞ്ച് വർഷം മുമ്പ് മ്യാൻമറിൽ റോഹിങ്ക്യൻ മുസ്‌ലിംകൾക്കെതിരെ സൈനിക ഭരണകൂടം നടത്തിയ അടിച്ചമർത്തലിനെ വംശഹത്യ എന്ന് വിളിക്കാൻ അമേരികയുടെ തീരുമാനം. കൂട്ടക്കുരുതിയിൽ 10 ലക്ഷത്തോളം റോഹിങ്ക്യകളെ രാജ്യത്ത് നിന്ന് പുറത്താക്കി. കൂട്ടക്കൊലകൾ, കുരിശിലേറ്റൽ, ബലാത്സംഗം, കുടുംബങ്ങളെ ജീവനോടെ ചുട്ടുകൊല്ലൽ തുടങ്ങിയ ഹീനമായ രീതികൾ ഭരണകൂടം സ്വീകരിച്ചതായി റിപോർടുകൾ പറത്തുവന്നിരുന്നു.
മ്യാൻമർ അക്രമത്തെ വംശഹത്യയെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രടറി ആന്റണി ബ്ലിങ്കൻ തിങ്കളാഴ്ച ഔദ്യോഗികമായി വിശേഷിപ്പിച്ചത്. യുദ്ധക്കുറ്റങ്ങൾക്കുള്ള നിയമ രേഖ ഈ അവസരത്തിൽ പുറത്തുവിടും. അമേരികൻ അന്വേഷകർ 2018 ൽ ഇത് തയ്യാറാക്കി. ഈ രേഖ വാഷിംഗ്ടണിലെ അമേരികൻ ഹോളോകാസ്റ്റ് മെമോറിയൽ മ്യൂസിയത്തിൽ സൂക്ഷിക്കും. മ്യാൻമറിലെ സൈനിക സർകാർ റോഹിങ്ക്യകളെ കൂട്ടക്കൊല ചെയ്തതായി ഇവയിൽ പറയുന്നുണ്ട്.
ഇതോടൊപ്പം, മ്യാൻമറിലെ സൈനിക സർകാരിനെതിരെ അധിക സാമ്പത്തിക ഉപരോധം ഏർപെടുത്തും, സഹായങ്ങൾ വെട്ടിക്കുറച്ചുകൊണ്ട് ശിക്ഷാനടപടികളും സ്വീകരിച്ചേക്കും. 2021 ഫെബ്രുവരിയിൽ നോബൽ സമ്മാന ജേതാവ് ഓങ് സാൻ സൂകിയുടെ നേതൃത്വത്തിൽ മ്യാൻമറിലെ ജനാധിപത്യ സർകാരിനെ തത്മോദ എന്നും അറിയപ്പെടുന്ന മ്യാൻമറിലെ സൈനിക സർകാർ അട്ടിമറിച്ചാണ് ഭരണം പിടിച്ചെടുത്തത്. ബൈഡൻ ഭരണകൂടം ആദ്യമായാണ് സൈന്യം അധികാരം പിടിച്ചെടുക്കുന്നത് ഒരു കലാപമോ അട്ടിമറിയോ ആയി കണക്കാക്കുന്നത്.
വംശഹത്യ എന്ന് വിശേഷിപ്പിക്കാനുള്ള തീരുമാനത്തോടെ, അമേരികയിൽ ഒരു ചർചയ്ക്ക് സാധ്യതയുണ്ട്, കാരണം മുൻ ട്രംപ് ഭരണകൂടം ഈ തീരുമാനം മാറ്റിവച്ചിരുന്നു. ന്യൂനപക്ഷമായ റോഹിങ്ക്യൻ വംശഹത്യക്ക് മ്യാൻമറിന്റെ സൈനിക ഭരണകൂടത്തെ ഉത്തരവാദിയാക്കണമോ എന്ന് യുഎസ് സ്റ്റേറ്റ് ഡിപാർട്മെന്റ് ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥൻ ഇത് വംശഹത്യയായി കണക്കാക്കുമെന്ന് സ്ഥിരീകരിച്ചു.

Keywords: News, World, International, America, Washington, Top-Headlines, Army, Myanmar, Muslim, Country, People, Attack, Crime, Genocide against Rohingya, Rohingya, Myanmar army, US to declare Myanmar army committed genocide against Rohingya.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.