Found Dead | 'പങ്കാളി കൂട്ടബലാത്സംഗത്തിനിരയായതിന് പിന്നാലെ ദമ്പതികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു'; ആക്രമണത്തിന് പിന്നില്‍ ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് പൊലീസ്; മധ്യവയസ്‌കനുള്‍പെടെ 2 പേര്‍ അറസ്റ്റില്‍
Sep 24, 2023, 12:30 IST
ലക്‌നൗ: (www.kvartha.com) പങ്കാളി പ്രദേശവാസകളുടെ കൂട്ടബലാത്സംഗത്തിനിരയായതിന് പിന്നാലെ ദമ്പതികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതായി റിപോര്‍ട്. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലാണ് ദാരുണ സംഭവം. 30 കാരനായ യുവാവും 27 കാരിയായ ഭാര്യയുമാണ് മരിച്ചത്. സംഭവത്തില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്ത പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മരണത്തിനടയാക്കിയ സംഭവത്തെ കുറിച്ച് ബസ്തി എസ്പി ഗോപാല്‍ കൃഷണ പറയുന്നത് ഇങ്ങനെ: ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ബലാത്സംഗത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. സെപ്തംബര്‍ 20, 21 തീയതികളില്‍ രണ്ട് പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
ഇതോടെ ഇരുവരും വ്യാഴാഴ്ച വിഷം കഴിക്കുകയായിരുന്നു. ഭര്‍ത്താവ് അന്ന് തന്നെ മരണപ്പെട്ടു. ഗോരഖ്പൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി വെള്ളിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ആത്മഹത്യക്ക് മുമ്പ്, പ്രതികളുടെ പേരുകള്‍ പറയുന്ന ഒരു വീഡിയോ ദമ്പതികള്‍ റെകോര്‍ഡ് ചെയ്തിരുന്നു.
എട്ടും ആറും വയസുള്ള രണ്ട് ആണ്‍മക്കളും ഒരു വയസുള്ള മകളുമുള്‍പെടെ ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്. വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകാനൊരുങ്ങുമ്പോള്‍, വിഷം കഴിച്ച് മരിക്കാന്‍ പോകുകയാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞതായി മക്കള്‍ പൊലീസന് മൊഴി നല്‍കി.
മരിച്ചയാളുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടുപേര്‍ക്കെതിരെ 376 ഡി (കൂട്ടബലാത്സംഗം), 306 (ആത്മഹത്യ പ്രേരണ) എന്നീ വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ ഫയല്‍ ചെയ്തു. പ്രതികളായ ആദര്‍ശ് (25), ത്രിലോകി (45) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: News, National, National-News, Crime, Crime-News, UP News, Basti News, Couple, Found Dead, Wife, Molested, Police, UP Couple Found Dead Hours After Wife's Molested: Police.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.