Arrested | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസ്; 19കാരന്‍ അറസ്റ്റില്‍
Aug 21, 2023, 18:32 IST
ലക്‌നൗ: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ 19കാരന്‍ അറസ്റ്റില്‍. സുധീര്‍ ഉപാധ്യായ് (19) യെയാണ് തിങ്കളാഴ്ച (21.08.2023) പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ ഭട്ടാരിയയിലാണ് സംഭവം.
പൊലീസ് പറയുന്നത്: ജൂണ്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 17കാരിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ സുരേമന്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്.
പെണ്‍കുട്ടി ചികിത്സയിലാണ്. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 363,366, 276 വകുപ്പുകളും പോക്‌സോ നിയമവും പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Keywords: Uttar Pradesh, News, National, Crime, Bateria, Accused Sudheer Upaday, Molestation, Minor Girl, Police Booked, UP: 19 year old boy arrested in molestation case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.