ജനങ്ങളെ ഭയപ്പാടിന്റെ മുള്‍മുനയില്‍ നിര്‍ത്തി 5 വീടുകളിലെ വളര്‍ത്തു നായ്ക്കളെ വാളുകൊണ്ട് വെട്ടി; ഒരെണ്ണം മരിച്ചു; മറ്റുള്ളവ ഗുരുതരാവസ്ഥയില്‍; രാത്രി കാലങ്ങളില്‍ മുഖംമൂടി ധരിച്ച് കയ്യില്‍ നീളമുള്ള വടിവാളുമായി എത്തുന്ന ഉയരമുള്ള ആ അജ്ഞാതനെ പൊലീസ് തെരയുന്നു

 


അരൂര്‍: (www.kvartha.com 13.02.2020) ജനങ്ങളെ ഭയപ്പാടിന്റെ മുള്‍മുനയില്‍ നിര്‍ത്തി നായ്ക്കള്‍ക്ക് നേരെ അജ്ഞാതന്റെ ആക്രമണം. അഞ്ചു വീടുകളിലെ വളര്‍ത്തു നായ്ക്കളെയാണ് യാതൊരു ദാക്ഷിണ്യവും ഇല്ലാതെ വാളുകൊണ്ട് വെട്ടിയത്. ഇതില്‍ ഒരെണ്ണം മരിച്ചു. മറ്റുള്ള ഗുരുതരാവസ്ഥയില്‍ ഏതു നിമിഷവും ചത്തുപോകാവുന്ന നിലയിലാണ്.

സംഭവത്തില്‍ നാട്ടുകാരുടൈ പരാതിയില്‍ രാത്രി കാലങ്ങളില്‍ മുഖംമൂടി ധരിച്ച് കയ്യില്‍ നീളമുള്ള വടിവാളുമായി എത്തുന്ന ഉയരമുള്ള ആ അജ്ഞാതനെ പൊലീസ് തെരയുന്നു.

ജനങ്ങളെ ഭയപ്പാടിന്റെ മുള്‍മുനയില്‍ നിര്‍ത്തി 5 വീടുകളിലെ വളര്‍ത്തു നായ്ക്കളെ വാളുകൊണ്ട് വെട്ടി; ഒരെണ്ണം മരിച്ചു; മറ്റുള്ളവ ഗുരുതരാവസ്ഥയില്‍; രാത്രി കാലങ്ങളില്‍ മുഖംമൂടി ധരിച്ച് കയ്യില്‍ നീളമുള്ള വടിവാളുമായി എത്തുന്ന ഉയരമുള്ള ആ അജ്ഞാതനെ പൊലീസ് തെരയുന്നു

എഴുപുന്ന പഞ്ചായത്തിലെ നീണ്ടകര പ്രദേശത്ത് കഴിഞ്ഞ രണ്ട് രാത്രികളിലായാണ് അജ്ഞാതന്‍ വളര്‍ത്തു നായ്ക്കളെ ആക്രമിച്ചത്. കാരുവള്ളില്‍ ജോയിയുടെ അള്‍സേഷ്യന്‍ നായയാണു വെട്ടേറ്റു ചത്തത്. ഇതിനെ തലേന്ന് വെട്ടി നിസ്സാരമായി പരിക്കേല്‍പിച്ചിരുന്നു. പിറ്റേന്നാണ് വെട്ടി രണ്ടു കഷണമാക്കിയത്. കഴിഞ്ഞ ഒന്നര വര്‍ഷമായി വളര്‍ത്തുന്ന നായയാണിത്.

കാരുവള്ളില്‍ ജോയിയുടെ വീടിന്റെ പരിസരത്തെ മറ്റ് നാല് വീടുകളിലെയും നായ്ക്കളെയാണ് അടുത്ത ദിവസങ്ങളില്‍ വെട്ടിയത്. ആദ്യം വീടുകളുടെ ജനാലകളില്‍ ഇടിക്കുകയും വീടിനു നേരെ കല്ലെറിയുകയും ചെയ്തതിനു ശേഷമാണ് നായ്ക്കളെ വെട്ടിയത്. എന്നാല്‍ വീടുകളില്‍ ഉണ്ടായിരുന്നവരാരും ഭയം മൂലം പുറത്തിറങ്ങിയില്ല.

മുഖംമൂടി ധരിച്ച് നല്ല ഉയരമുള്ള ആളാണെന്നും കയ്യില്‍ നീളമുള്ള വടിവാള്‍ ഉണ്ടായിരുന്നുവെന്നും ജനാലയുടെ മുകളിലെ ദ്വാരത്തിലൂടെ വീട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. രണ്ടാംദിനം രാത്രിയില്‍ പ്രദേശവാസികള്‍ സംഘടിച്ചിരുന്നു. എന്നാല്‍ ആളെ പിടിക്കാന്‍ കഴിഞ്ഞില്ല.

Keywords:  Unknown with trepidation; Wearing a mask and walking with a stick |,Anonymous in Aroor, News, Local-News, Crime, Criminal Case, Police, Complaint, Natives, Dead, Dog, Injured, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia