'ഹോസ്റ്റെല്‍ വാര്‍ഡന്‍ മുറി വൃത്തിയാക്കാന്‍ നിര്‍ബന്ധിച്ചു'; പിന്നാലെ 12-ാം ക്ലാസുകാരിയെ വിഷം ഉള്ളില്‍ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി
Jan 21, 2022, 12:24 IST
തഞ്ചാവൂര്‍: (www.kvartha.com 21.01.2022) 12-ാം ക്ലാസുകാരിയെ വിഷം ഉള്ളില്‍ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ സര്‍കാര്‍-എയ്ഡഡ് സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. സ്‌കൂള്‍ അഡ്മിനിസ്ട്രേഷന്‍ നടത്തുന്ന ഹോസ്റ്റെലിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. എല്ലാ വിദ്യാര്‍ഥികളുടെയും മുറികള്‍ വൃത്തിയാക്കാന്‍ ഹോസ്റ്റെല്‍ വാര്‍ഡന്‍ നിര്‍ബന്ധിച്ചതിന് പിന്നാലെയാണ് പെണ്‍കുട്ടി വിഷം കഴിച്ചതെന്ന് പൊലീസ് പറയുന്നു.
ജനുവരി ഒമ്പതിന്, പെണ്‍കുട്ടി ചെടികള്‍ക്ക് തളിക്കാന്‍ ഉപയോഗിക്കുന്ന വിഷം കഴിച്ചെന്നാണ് ചികിത്സിച്ച ഡോക്ടര്‍ പറയുന്നത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില വഷളായി. വിഷം കഴിച്ച കാര്യം പെണ്‍കുട്ടി ആരോടും പറഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ജനുവരി 15ന് തഞ്ചാവൂര്‍ സര്‍കാര്‍ മെഡികല്‍ കോളജിലേക്ക് മാറ്റുന്നതിന് മുമ്പ് മൂന്ന് ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.

File Photo:
ജനുവരി 18ന് ഒരു ഡോക്ടര്‍ അവളോട് വിവരം അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റെല്‍ വാര്‍ഡന്‍ സഗയമേരി മുറി വൃത്തിയാക്കാന്‍ നിര്‍ബന്ധിച്ച് തന്നെ പീഡിപ്പിച്ചതിനാല്‍ വിഷം കഴിച്ചെന്ന് വെളിപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. അടുത്തദിവസം അവള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
വിവരമറിഞ്ഞ് പൊലീസ് ഹോസ്റ്റെല്‍ വാര്‍ഡനെ ചോദ്യം ചെയ്ത ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 511 (കുറ്റം ചെയ്യാനുള്ള ശ്രമം), 305 (കുട്ടിയുടെ ആത്മഹത്യാ പ്രേരണ), ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ പ്രധാന വകുപ്പുകള്‍ എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ശേഷം വാര്‍ഡനെ റിമാന്‍ഡ് ചെയ്തു.
Keywords: News, Tamilnadu, Kerala, Found Dead, Death, Treatment, Doctor, Hospital, Case, Court, Accused, Crime, Twelfth grade girl dies of poisoning after hostel warden forces her to clean room.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.