Youth Killed | ഹോണ്‍ അടിച്ചത് ഇഷ്ടപ്പെട്ടില്ല; 'അര്‍ധരാത്രി നടുറോഡില്‍ കേക് മുറിച്ച് ജന്മദിനം ആഘോഷിച്ചവര്‍ ഓടോ റിക്ഷാ ഡ്രൈവറെ കുത്തിക്കൊന്നു'; പ്രായപൂര്‍ത്തിയാകാത്ത 2 പേര്‍ ഉള്‍പെടെ 8 പേര്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ:  (www.kvartha.com) അര്‍ധരാത്രി ഓടോ റിക്ഷാ ഡ്രൈവര്‍ നടുറോഡില്‍ കുത്തേറ്റ് മരിച്ചു. വ്യാഴാഴ്ച രാത്രി അമ്പട്ടൂരിലായിരുന്നു സംഭവം. അമ്പട്ടൂര്‍ വെങ്കടേശ്വര നഗര്‍ സ്വദേശിയായ കാമേഷ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പെടെ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Aster mims 04/11/2022

കൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വ്യാഴാഴ്ച രാത്രി 11.30ന് ശേഷമാണ് കൊലപാതകം നടന്നത്. നടുറോഡില്‍ കേക് മുറിച്ച് ജന്മദിനം ആഘോഷിക്കുകയായിരുന്ന സംഘമാണ് അതുവഴി വന്ന ഓടോ റിക്ഷാ ഡ്രൈവറെ ക്രൂരമായി കൊലപ്പെടുത്തിയത്. സൈഡ് ലഭിക്കാനായി, യുവാവ് ഹോണ്‍ അടിച്ചതിനായിരുന്നു കൊലപാതകം. 

സുഹൃത്തിന്റെ ഓടോ റിക്ഷയാണ് കൊല്ലപ്പെട്ട യുവാവ് ഓടിച്ചിരുന്നത്. യുവാക്കളുടെ സംഘം റോഡില്‍ ജന്മദിനാഘോഷം നടത്തുന്നതിനിടെ, വഴി തടയരുതെന്നും തന്റെ വാഹനത്തെ പോകാന്‍ അനുവദിക്കണമെന്നും കാമേഷ് ആവശ്യപ്പെട്ടു. ഇതുകേട്ട് കുപിതരായ യുവാക്കള്‍ ഇയാളെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

സംഭവ സമയത്ത് ഇയാളുടെ സഹോദരന്‍ സതീഷും (29) ഒപ്പമുണ്ടായിരുന്നു. ഇയാള്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. അമ്പട്ടൂരില്‍ നിന്ന് സഹോദരനെ ഓടോറിക്ഷയില്‍ കയറ്റി യുവാവ് വീട്ടിലേക്ക് വരികയായിരുന്നു. വഴിയില്‍ അയ്യപ്പന്‍ സ്ട്രീറ്റ് ജംഗ്ഷനിലായിരുന്നു യുവാക്കളുടെ ജന്മദിന ആഘോഷം. ഇടുങ്ങിയ റോഡായിരുന്നതിനാല്‍ ഓടോറിക്ഷയ്ക്ക് കടന്നുപോകാനായില്ല. ഇതേ തുടര്‍ന്ന് ഏറെനേരം തുടര്‍ച്ചയായി ഹോണ്‍ മുഴക്കി. ഇതുകേട്ട് യുവാക്കള്‍ ക്ഷോഭിക്കുകയും ആഘോഷം കഴിഞ്ഞിട്ട് പോയാല്‍ മതിയെന്ന് അറിയിക്കുകയുമായിരുന്നു. 

ഇതിനെ എതിര്‍ത്തതോടെ കയ്യാങ്കളിയിലെത്തുകയും യുവാവിനെ കുത്തിക്കൊല്ലുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച സഹോദരനും കുത്തേറ്റു. പല തവണ കുത്തിയാണ് സംഘം മരണം ഉറപ്പാക്കിയത്. ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു.

Youth Killed | ഹോണ്‍ അടിച്ചത് ഇഷ്ടപ്പെട്ടില്ല; 'അര്‍ധരാത്രി നടുറോഡില്‍ കേക് മുറിച്ച് ജന്മദിനം ആഘോഷിച്ചവര്‍ ഓടോ റിക്ഷാ ഡ്രൈവറെ കുത്തിക്കൊന്നു'; പ്രായപൂര്‍ത്തിയാകാത്ത 2 പേര്‍ ഉള്‍പെടെ 8 പേര്‍ അറസ്റ്റില്‍


Keywords:  News, National, National-News, Crime, Crime-News, Tamil Nadu, Autorikshaw, Driver, Killed, Birthday Celebration, Tamil Nadu: Auto driver killed by gang for honking at men cutting cake on road. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script