പെണ്‍കുട്ടിയോട് അധികനേരം സംസാരിച്ചതിന് പ്ലസ്ടു വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ കുത്തിക്കൊന്നു; കൊല നടന്നത് മന്ത്രിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍
Jul 24, 2018, 16:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹരിയാന: (www.kvartha.com 24.07.2018) പെണ്‍കുട്ടിയോട് അധികനേരം സംസാരിച്ചതിന് പ്ലസ്ടു വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ കുത്തിക്കൊന്നു. ഹരിയാനയിലെ ജിന്ദിലെ പില്ലു ഖേര ടൗണിലെ ഇന്‍ഡസ് പബ്ലിക് സ്‌കൂളിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. അതും ഹരിയാന ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളിലാണ് കൊല നടന്നിരിക്കുന്നത്.
അന്‍കൂഷ് എന്ന 18കാരനാണ് സഹപാഠികളാല്‍ കൊല്ലപ്പെട്ടത്. ഗുരുഗ്രാമിലെ മെഡാന്റ ആശുപത്രിയില്‍ വെച്ച് ഞായറാഴ്ച രാത്രിയാണ് കുട്ടിയുടെ മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് രണ്ട് ദിവസം മുന്‍പ് ഉണ്ടായ ചെറിയ വഴക്കിന്റെ പേരില്‍ സഹപാഠികളായ നാലുപേര്‍ ചേര്‍ന്ന് അന്‍കുഷിനെ കുത്തിപ്പരിക്കേല്‍പിച്ചത്. അന്‍കുഷിന്റെ നാല് സുഹൃത്തുക്കളേയും സംഘം ആക്രമിച്ചിരുന്നു.
ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായി അധികം സംസാരിക്കുന്നതാണ് നാല്‍വര്‍ സംഘത്തെ ചൊടിപ്പിച്ചത്. ഇതേത്തുടര്‍ന്ന് നേരത്തെയും ഇവര്‍ തമ്മില്‍ കലഹിച്ചിരുന്നു. സംഭവദിവസം നാലുപേരുടേയും ബാഗില്‍ കത്തിയുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ക്ലാസ് അവസാനിപ്പിച്ച് അധ്യാപിക പോയ ഉടനെ ബാഗിലുണ്ടായിരുന്ന കത്തിയെടുത്ത് നാല് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അന്‍കുഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആക്രമണം നടത്തുകയും ചെയ്തു.
അന്‍കുഷിന്റെ വയറിനും പുറത്തുമാണ് കുത്തേറ്റത്. ഇയാളുടെ ഒരു സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ രണ്ടുപേരെയും റോത്തക്കിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ അവിടെ നിന്നും അന്‍കുഷിനെ ഞായറാഴ്ച രാവിലെ മാതാപിതാക്കള്‍ ഗുരുഗ്രാമിലെ മെഡാന്റാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചായിരുന്നു മരണം. പരിക്കേറ്റ മറ്റേ കുട്ടിയുടെ നില ഭേദമായി വരികയാണെന്ന് പോലീസ് അറിയിച്ചു.
കൃത്യം നിര്‍വഹിച്ച നാല് പേര്‍ക്കുമെതിരെ ഇന്ത്യന്‍ പീനല്‍ കോഡ് 323,324, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മാത്രമല്ല ഇവര്‍ക്കെതിരെ അന്‍കുഷിന്റെ കാലപാതകത്തില്‍ 302 വകുപ്പു കൂടി ചേര്‍ത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതികളെ നാലുപേരെയും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Student stabbed to death as Haryana school groups fight over a girl, Crime, Criminal Case, Murder, Plus Two student, Killed, Police, Case, Arrest, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.